• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരു കലാപത്തിന് വഴിവച്ചത് നാല് രാഷ്ട്രീയക്കാര്‍? മൂന്ന് പേര്‍ മുന്‍ മന്ത്രിമാര്‍? സംഭവിച്ചതെന്ത്

ബെംഗളൂരു: 2020 ഓഗസ്റ്റ് 11 ന് രാത്രി ബെംഗളൂരു നഗരത്തില്‍ ഉണ്ടായ കലാപസദൃശമായ അന്തരീക്ഷം ആരും മറന്നുകാണില്ല. മുഹമ്മദ് നബിയെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്നതിന്റെ പേരില്‍ ആയിരുന്നു സംഘര്‍ഷവും അതേ തുടര്‍ന്ന് പോലീസ് വെടിവപ്പും.

പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശീനിവാസ് മൂര്‍ത്തിയുടെ ഭാര്യയുടെ സഹോദരിയുടെ മകന്‍ ആയിരുന്നു. അറസ്റ്റിലായവരില്‍ എസ്ഡിപിഐ നേതാക്കളും കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും വരെയുണ്ട്.

ഈ കലാപം സൃഷ്ടിച്ചതിന് പിന്നില്‍ നാല് രാഷ്ട്രീയക്കാര്‍ ആണെന്നാണ് പോലീസില്‍ നിന്ന് പുറത്ത് വരുന്ന സൂചനകള്‍.

മുന്‍ മന്ത്രിമാര്‍ അടക്കം നാല് പേര്‍

മുന്‍ മന്ത്രിമാര്‍ അടക്കം നാല് പേര്‍

അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായ നാല് പേര്‍ ആണ് സംഭവം ഇത്രയും വഷളാക്കിയത് എന്ന് മട്ടിലാണ് പോലീസില്‍ നിന്ന് പുറത്ത് വരുന്ന വിവരം. അതില്‍ മൂന്ന് പേര്‍ മുന്‍ മന്ത്രിമാര്‍ ആണത്രെ. ഒരാള്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും. മുന്‍ മന്ത്രിമാര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും സൂചനകളുണ്ട്.

എംഎല്‍എയ്‌ക്കെതിരെ

എംഎല്‍എയ്‌ക്കെതിരെ

സര്‍ക്കാര്‍ ടെന്‍ഡറുകളും മറ്റും അനുവദിക്കുന്ന കാര്യത്തില്‍ ആയിരുന്നു മൂവര്‍ സംഘത്തിന്റെ പ്രധാന പ്രശ്‌നം. ഇതോടെ എംഎല്‍എയ്‌ക്കെതിരെ പോസ്റ്റര്‍ പ്രചാരണവും തുടങ്ങിയിരുന്നു. എംഎല്‍എയെ കാണ്മാനില്ല എന്ന രീതിയില്‍ ആയിരുന്നു പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്ററുകള്‍ പതിച്ച ആളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നത്രെ.

കൃത്യമായി ഉപയോഗിച്ചു

കൃത്യമായി ഉപയോഗിച്ചു

എംഎല്‍എയുടെ ഭാര്യാസഹോദരന്റെ മകന്‍ പ്രവാചകനെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട സമയം, ഇവര്‍ കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കാരണം ഓഗസ്റ്റ് 11 ന് രാത്രി 7 മണി കാര്യങ്ങള്‍ എല്ലാം നിയന്ത്രണ വിധേയം ആയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യത്തില്‍ നിയമനടപടി വേണം എന്ന് മാത്രമേ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നുള്ളു.

cmsvideo
  Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash | Oneindia Malayalam
  മുന്‍ മന്ത്രിയുടെ സ്വന്തം

  മുന്‍ മന്ത്രിയുടെ സ്വന്തം

  എഫ്‌ഐആറില്‍ പ്രധാന പ്രതികളായി ചേര്‍ത്തിട്ടുളള 19 പേരില്‍ ഒരാള്‍ നേരത്തെ പറഞ്ഞ മുന്‍ മന്ത്രിയുടെ വേണ്ടപ്പെട്ട ആളാണ് എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  മുന്‍ മേയറും?

  മുന്‍ മേയറും?

  മൂന്ന് മുന്‍ മന്ത്രിമാരും കോര്‍പ്പറേഷന്‍ കൗണ്‍സിലറും കൂടെ ഒരു മുന്‍ മേയറും സംശയത്തിന്റെ നിഴലില്‍ ആണെന്നാണ് പോലീസില്‍ നിന്ന് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ആത്യന്തികമായി സംശയങ്ങള്‍ മുഴുവന്‍ നീളുന്നത് കോണ്‍ഗ്രസ് നേതാക്കളിലേക്കാണ് എന്ന് സാരം.

  തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്?

  തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്?

  കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് ബെംഗളൂരുവില്‍. സംഘര്‍ഷം ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കിയ സഗയപുരം വാര്‍ഡില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥി മോഹികള്‍ ആണ് രംഗത്തുള്ളത്. എംഎല്‍എയുടെ മരുമകന്‍ നവീനും, എസ്ഡിപിഐ നേതാവ് മുസമ്മില്‍ പാഷയും. അക്രമങ്ങള്‍ക്ക് പിറകില്‍ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

  നവീനും പാഷയും തമ്മിലിള്ള പ്രശ്‌നങ്ങളാണ് സഘര്‍ഷത്തിന് വഴിവച്ചത് എന്ന് ചില കോണ്‍ഗ്രസ് നേതാക്കളും സംശയിക്കുന്നുണ്ട്.

  ബെംഗളൂരു അക്രമത്തിൽ കോൺഗ്രസിനും പങ്ക്? ബിബിഎംപി അംഗത്തിന്റെ ഭർത്താവിനെതിരെ എഫ്ഐആർ, അറസ്റ്റ് ഉടൻ!!

  English summary
  Bengaluru Violence: Who played the foul play and what made the situation worst?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X