ബെംഗളൂരുവിലേക്ക് വാള്‍മാര്‍ട്ട്; ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയുടെ ഓഫീസ്: 49 ലക്ഷം രൂപ വാടക
ബെംഗളൂരുവില്‍ അതിവേഗം വളരുന്ന ആഗോള ടെക് ഹബ്ബായി മാറുന്ന സ്ഥലമാണ് ദേവനഹള്ളി. വമ്പന്‍ പദ്ധതിയുമായാണ് ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ട് ഇവിടേക്കു വരുന്നത്. ബെംഗളൂരുവിന്റെ വടക്കന്‍ മേഖലയായ ദേവനഹള്ളിയിലെ പ്രസ്റ്റീജ് ടെക് ക്ലൗഡില്‍ 1.01 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് വാള്‍മാര്‍ട്ട് ഗ്ലോബല്‍ ടെക് ഇന്ത്യ വാടകയ്ക്ക് എടുത്തിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് സ്ഥലം പാട്ടത്തിനെടുത്തത്. ബെംഗളൂരുവിന്റെ വികസന ഭൂപടത്തില്‍ വടക്കന്‍ ബെംഗളൂരുവിന്റെ പ്രാധാന്യം അനുദിനം വര്‍ധിക്കുന്നതിന്റെ ചര്‍ച്ചയാവുകയാണ്.
പ്രതിമാസം 49 ലക്ഷം രൂപയാണ് ഈ ഓഫീസ് സ്‌പേസിന്റെ വാടക. ഈ കരാര്‍ പ്രകാരം 2026 മാര്‍ച്ച് മുതല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. യുഎസ് ഉപഭോക്താക്കള്‍ക്കായി ഒരു കോണ്‍ടാക്റ്റ് സെന്റര്‍ സ്ഥാപിക്കുന്നതിനുമാണ് ഈ പുതിയ സൗകര്യം ഒരുക്കുന്നത്. ചെന്നൈയിലും ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങളിലും ഇതിനകം വലിയ തോതില്‍ ഓഫീസ് സ്ഥലങ്ങള്‍ വാള്‍മാര്‍ട്ട് പാട്ടത്തിനെടുത്തിട്ടുണ്ട്. ദേവനഹള്ളി ഇടനാഴിയില്‍ വാള്‍മാര്‍ട്ടിനെപ്പോലൊരു ആഗോള ഭീമന്‍ എത്തിയത് ഈ പ്രദേശത്തിന്റെ വികസന സാധ്യതകളെ അടിവരയിടുന്നു.

ഔട്ടര്‍ റിംഗ് റോഡ് പോലുള്ള പരമ്പരാഗത ഐടി മേഖലകളില്‍ നിന്ന് മാറി വന്‍കിട കമ്പനികള്‍ ഇപ്പോള്‍ വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വിപുലീകരണത്തിന് ആവശ്യമായ സ്ഥലസൗകര്യവുമാണ് ദേവനഹള്ളിയെ പ്രിയപ്പെട്ടതാക്കുന്നത്. ഈ നീക്കം വരും വര്‍ഷങ്ങളില്‍ വടക്കന്‍ ബെംഗളൂരുവിനെ ആഗോള ശേഷി കേന്ദ്രങ്ങളുടെ പ്രധാന ഇടമായി മാറ്റാന്‍ സഹായിക്കും.












Click it and Unblock the Notifications