ബെംഗളൂരു: വിദ്യാര്‍ത്ഥിയെക്കൊണ്ട് ഷൂ നക്കിച്ചു;വീട്ടുടമയ്ക്കെതിരെ കേസ്!!
ബെംഗളൂരു: ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും ഷൂ നക്കിച്ച സംഭവത്തില്‍ എഫ് ഐആര്‍. ഹിഗിയോ ടാമ എന്ന അരുണാചല്‍ സ്വദേശിയെയാണ് വീട്ടുടമ മര്‍ദ്ദിക്കുകയും ഷൂസ് നക്കിയ്ക്കുകയും ചെയ്തത്. മാര്‍ച്ച് ആറിനായിരുന്നു സംഭവം. വെള്ളം ഉപയോഗിച്ചതിന് വീട്ടുടമയോട് മാപ്പപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം ഇത്തരത്തിലാണ് പ്രതികരിച്ചതെന്നുമാണ് ടാമയുടെ പരാതി.
തങ്ങളെ വീട്ടുടമ ക്രൂരമായി മര്‍ദിച്ചുവെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ടാമ വ്യക്തമാക്കി. മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് താമസിക്കുന്ന വീട്ടിലാണ് സംഭവം. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ഇന്ത്യയില്‍ ഇത്തരമൊരു സംഭവം നടന്നത് വേദനിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്റ്റ് സര്‍വ്വകലാശാലയിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ടാമ. ഹേമന്ത് കുമാര്‍ എന്നയാളാണ് ടാമയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനാംഗമായ ടാമയ്ക്ക് സംഘടനയാണ് വൈദ്യസഹായവും നിയമസഹായവും ലഭ്യമാക്കിയത്. അഭിഭാഷകരുടെ നിര്‍ദേശം സ്വീകരിച്ച് പോലീസ് കമ്മീഷറെ നേരില്‍ക്കണ്ട് പരാതി നല്‍കിയിട്ടുണ്ട്. വെള്ളം അധികം ഉപയോഗിച്ചതിന് ആക്രമിച്ചതിന് പിന്നാലെ ഉടന്‍ തന്നെ വീട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ടാമ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
-
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
എല്ലാവരും ശ്രദ്ധിക്കുക; പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉടൻ! -
ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications