ആറ് വയസ്സുകാരിയെ പീഡിപ്പിച്ച വാച്ച്മാന്‍ അറസ്റ്റില്‍;കുട്ടിയുടേത് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍
ബെംഗളൂരു: ആറ് വയസുകാരിയെ പീഡിപ്പിച്ച വാച്ച്മാന്‍ അറസ്റ്റില്‍. എച്ച്എഎല്‍ പ്രദേത്താണ് സംഭവം. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ വാച്ച്മാന്‍ രാജേന്ദ്രയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത്. മാര്‍ച്ച് 20നായിരുന്നു സംഭവം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. എച്ച്എഎല്‍ ഇന്‍സ്‌പെക്ടര്‍ സാദിഖ് പാഷയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒറീസ സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഹൗസിംഗ് കോളനിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

മാര്‍ച്ച് 20ന് ഫ്‌ളാറ്റിന് താഴെയെത്തിയ പെണ്‍കുട്ടിയെ ഭക്ഷണ വസ്തുക്കള്‍ വാഗ്ദാനം ചെയ്ത് പ്രതി താമസിക്കുന്ന ഷെഡിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ രക്ഷിതാക്കളോട് വിശദീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സമീപവാസികളുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവെച്ച ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുകയാണെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications