ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; ഒരു തുള്ളി വെള്ളത്തിനായി നട്ടംതിരിഞ്ഞ് നിവാസികൾ, അവസ്ഥ ഇങ്ങനെ
ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമാകുന്നു. ഓരോ തുള്ളി വെള്ളവും ബെംഗളൂരു നിവാസികൾക്ക് അമൂല്യമാണ്. ജല ക്ഷാമം നേരിടാൻ വേണ്ടി ആളുകൾ റീസൈക്ലിംഗിനെക്കുറിച്ച് വരെ ആലോചിക്കുകയാണ്. സബർബൻ ബാബുസാപാല്യയിലെ നിവാസികൾ വാട്ടർ ടാങ്കറുകളെയാണ് വെള്ളത്തിനായി ആശ്രിയിക്കുന്നത്. കഴിഞ്ഞ രണ്ട് മാസാമയി ഈ വിതരണത്തെ ഗുരുതരമായി ബാധിച്ചുെവെന്നാണ് പറയുന്നത്.
പ്രതിദിനം നാല് ടാങ്കർ വെള്ളമാണ് ഇവർക്ക് ആവശ്യം. എന്നാൽ ഒന്നോ രണ്ടോ ടാങ്കർ വെള്ളം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത് എന്നാണ് ഇവിടെയുള്ള ആളുകൾ പറയുന്നത്. എൻ ഡി ടിവിയോട് ആയിരുന്നു പ്രതികരണം. കഴിഞ്ഞ രണ്ട് - മൂന്ന് മാസങ്ങളായി തങ്ങൾ വലിയ പ്രശ്നങ്ങൾ നേരിടുന്നുവെന്നും ഇവർ പറയുന്നു.

ടാങ്കർ വെള്ളത്തിൻ്റെ നിരക്ക് നിശ്ചയിക്കാനുള്ള നഗരസഭയുടെ ഉത്തരവ് സഹായിച്ചോ എന്ന ചോദ്യത്തിന് നിരക്ക് സ്ഥിരമായെങ്കിലും പ്രശ്നം വളരെ വലുതാണെന്നാണ് ഇവർ പറയുന്നത്. ഉയർന്ന ഡിമാൻഡ് കാരണം തങ്ങൾക്ക് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും പറയുന്നു.
"ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ട്, ഇത് വളരെ ബുദ്ധിമുട്ടാണ്, ടാങ്കറുകൾ വരുന്നില്ല, സർക്കാർ വില കുറച്ചെങ്കിലും അവ വരുന്നില്ല, വന്നാലും വെള്ളം തികയുന്നുമില്ല . ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നും എപ്പോൾ ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും എനിക്കറിയില്ല, ഒരു സ്ത്രീ പറഞ്ഞു.
മഴക്കാലം എത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് മാറിമാറി വന്ന സർക്കാരുകൾ വികസന പദ്ധതികൾ നടപ്പാക്കിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒരു നിവാസി പറഞ്ഞു. അവർ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം പരിഗണിച്ചില്ല. അപ്പാർട്ടുമെൻ്റുകളും റോഡുകളും നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പക്ഷേ ഭൂഗർഭജലനിരപ്പിൽ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. അത് ഒരിക്കവും ചെയ്തിട്ടില്ല. ഞാൻ 15 വർഷമായി ഇവിടെ ഉണ്ട്. ഇത്തരം നടപടികൾ ഒരു സർക്കാർ ചെയ്തതായി കണ്ടിട്ടില്ല, കുടിവെള്ളത്തിനായി ആളുകൾ കിലോ മീറ്ററുകളോളം ക്യൂ നിൽക്കുകയാണ് അദ്ദേഹം പറഞ്ഞു.
കാവേരി നദി, ഭൂഗർഭ ദലം എന്നീ രണ്ട് സ്രോതസ്സുകളിൽ നിന്നാണ് ബെംഗളൂരുവിന് പ്രധാനമായും ജലവിതരണം ലഭിക്കുന്നത്. കുടിക്കാനല്ലാത്ത ആവശ്യങ്ങൾ മിക്കതും മലിനജല ശുദ്ധീകരണ പ്ലാന്റുകൾ ഉപയോഗിച്ച് സംസ്ക്കരിച്ച റീസൈക്കിൾ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. കുറച്ച് കാലമായി മഴ പെയ്യാത്തതിനാൽ വളരെ പ്രയാസത്തിലാണ്. ബെംഗളൂരുവിന് പ്രതിദിനം 2600- 2800 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. നിലവിലെ വിതരണം ആവശ്യമുള്ളതിന്റെ പകുതിയാണ്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications