Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു കാലാവസ്ഥ; ഇന്ന് മഴ, ന്യൂയർ ആഘോഷങ്ങൾ വെള്ളത്തിൽ മുങ്ങുമോ? അറിയാം

ബെംഗളുരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. നേരിയ മിതമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. രാവിലെയും വൈകീട്ടും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നത്. ഇന്ന് താപനില 19-26 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. ഡിസംബർ തുടങ്ങിയത് മുതൽ നല്ല തണുപ്പാണ് രാവിലെകളിൽ അനുഭവപ്പെടുന്നത്.

bengaluru2

അതേസമയം കർണാടകയുടെ മറ്റ് ഭാഗങ്ങളിൽ ഇന്ന് കനത്ത മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ദക്ഷിണ കർണാടകയിലാണ് മഴയ്ക്ക് സാധ്യത. ഇന്ന് 9 ഇടങ്ങളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു അർബൻ കൂടാതെ ചിക്കബെല്ലാപൂർ, കോലാർ, തുംകൂർ, മൈസൂരു, ചാമരാജനഗർ, മാണ്ഡ്യ, ഹസൻ, കൊടക് തുടങ്ങിയ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയല്ലെങ്കിലും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. അനാവശ്യ യാത്രകൾ ഒഴവാക്കി വീടുകളിൽ തന്നെ സുരക്ഷിതമായിരിക്കാനാണ് നിർദേശം. അ

അതേസമയം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും. ഉൾനാടൻ ജില്ലകളിൽ പലയിടങ്ങളിലും രാവിലെ മുതൽ കനത്ത മൂടൽ മഞ്ഞിനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. ഇന്ന് ബെംഗളുരുവിൽ ഇർപ്പത്തിന്റെ അളവ് (ഹ്യുമിഡിറ്റി) ഏകദേശം 76 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. അന്തരീക്ഷം ഈർപ്പമുള്ളതും തണുത്തതുമായിരിക്കും. മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്കൻ കാറ്റ് വീശും. ഇന്ന് നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 80 ആയിരിക്കും. മിതമായ സാഹചര്യമാണിത്.

വരും ദിവസങ്ങളിലും തണുപ്പ് നിറഞ്ഞതായിരിക്കും നഗരത്തിലെ കാലാവസ്ഥ എന്നാണ് പ്രവചനം. ഈ ആഴ്ചയോടെ മഴ അവസാനിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജനവരിയിൽ ശൈത്യം അതിന്റെ കാഠിന്യത്തിലെത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

മഴ ചതിക്കുമോ?

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പലയിടങ്ങളിലും മഴ പെയ്തിരുന്നു. ന്യൂയറിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു. വരും ദിവസങ്ങളിൽ മഴ കനക്കുന്ന സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പലരും. മഴ കനത്താൽ സ്വാഭാവികമായും പുതുവത്സരാഘോഷങ്ങൾ വെള്ളത്തിലാകില്ലേയെന്ന ആശങ്കയാണ് പലരും പങ്കുവെയ്ക്കുന്നത്. പതിവ് പോലെ തന്നെ വമ്പൻ ആഘോഷങ്ങളാണ് ന്യൂയറിനായി തയ്യാറാക്കിയിരിക്കുന്നത്. ന്യൂയർ രാവിൽ നഗരത്തിൽ 7 ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+