Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന് വെല്ലുവിളിയാകും; ഹൊസൂരില്‍ പുതിയ വിമാനത്താവളം: തടസങ്ങളില്ലെന്ന് കേന്ദ്രമന്ത്രി

വിശാഖപട്ടണം: തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ വിമാനത്താവള പദ്ധതിയാണ് ഹൊസൂരിലേത്. എന്നാല്‍ തൊട്ടടുത്തുള്ള ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട ചില നിയമ തടസങ്ങളാണ് ഹൊസൂരില്‍ വിമാനത്താവള നിര്‍മാണത്തിന് വിഘാതമായി നില്‍ക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാടിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒരു പ്രഖ്യാപനമാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.

നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പാടില്ലെന്ന കര്‍ശന നിയമം ഇനി ബാധകമാകില്ലെന്ന് മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. വിശാഖപട്ടണത്തിനടുത്തുള്ള ഭോഗാപുരം വിമാനത്താവളം സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.

flight

തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ ഗുണകരമാകുന്നതാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 150 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് ഹൊസൂരിലെ നിര്‍ദിഷ്ട വിമാനത്താവളം. നിലവിലുള്ള ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ദൂര പരിധിക്കുള്ളില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പാടില്ലെന്ന നിയമം കാരണം ഹൊസൂരിലെ പദ്ധതി അനിശ്ചിതാവസ്ഥയിലായിരുന്നു. ഈ നിയമം ഒഴിവാക്കുമെന്ന കേന്ദ്രമന്ത്രിയുടെ പുതിയ പ്രഖ്യാപനം തമിഴ്നാടിന് അനുകൂലമായേക്കാം.

മെട്രോ നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന യാത്രാത്തിരക്ക് പരിഗണിച്ച് രണ്ടാമതൊരു വിമാനത്താവളം കൂടി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്ര മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഹൊസൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള ദൂരപരിധിയായിരുന്നു പ്രധാന തടസം. ഈ തടസമാണ് ഇപ്പോള്‍ ഒഴിവാകുന്നത്.

ബെംഗളൂരു വിമാനത്താവളത്തിന് ഇനി കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന അവസ്ഥ വന്നാല്‍ 150 കിലോമീറ്റര്‍ നിയമം ബാധകമാകില്ല. ബെംഗളൂരു വിമാനത്താവളത്തിന്റെ വാര്‍ഷിക ശേഷി ഉടന്‍ തന്നെ അതിന്റെ പരമാവധിയില്‍ എത്തും. അതുകൊണ്ടു തന്നെ ഹൊസൂരില്‍ വിമാനത്താവളം നിര്‍മിക്കാന്‍ തടസം ഉണ്ടാകില്ല. അതേസമയം, ബെംഗളൂരുവില്‍ കെമ്പെഗൗഡ കൂടാതെ രണ്ടാമതൊരു വിമാനത്താവളം അനിവാര്യമാണെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍.

കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ബെംഗളൂരുവിനും ഹൊസൂരിനും ഒരേസമയം പുതിയ വിമാനത്താവള സാധ്യതകള്‍ തെളിയുകയാണ്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വികസനത്തെ ബാധിക്കരുത് എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ടയര്‍-2, ടയര്‍-3 നഗരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും കൂടുതല്‍ വിമാനത്താവളങ്ങള്‍ അനുവദിച്ച് വ്യോമഗതാഗത സൗകര്യം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഹൊസൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ അത് തമിഴ്നാടിനും ബെംഗളൂരുവിനും ഒരുപോലെ ഗുണകരമാകും. നിലവില്‍ ബെംഗളൂരുവിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദേവനഹള്ളിയിലെ കെമ്പെഗൗഡ വിമാനത്താവളത്തില്‍ എത്താന്‍ വലിയ യാത്രാസമയം ആവശ്യമാണ്. ഹൊസൂര്‍ വിമാനത്താവളം വരുന്നതോടെ ഇവര്‍ക്ക് വേഗത്തില്‍ വിമാന യാത്ര സാധ്യമാകും. എന്നാല്‍ ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിച്ച് കൂടുതല്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള നീക്കങ്ങളിലാണ് കര്‍ണാടക സര്‍ക്കാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+