Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന് കനത്ത തിരിച്ചടിയാകും;തമിഴനാട് നീക്കത്തിൽ കർണാടകയ്ക്ക് ആശങ്ക..തീരുമാനം 8 മാസത്തിനുള്ളിൽ?

ബെംഗളരു എയർപോർട്ടിൽ തിരക്ക് ഉയർന്ന് വരുന്ന പശ്ചാത്തലത്തിൽ രണ്ടാമതൊരു എയർപോർട്ടിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് കർണാടക. പുതിയ എയർപോർട്ടിനായുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾക്കും കർണാടക വേഗം കൂട്ടിയിട്ടുണ്ട്. അതിനിടയിൽ സംസ്ഥാനത്തിന് ആശങ്ക തീർക്കുകയാണ് തമിഴ്നാടിന്റെ നീക്കം. കർണാടക-തമിഴ്നാട് അതിർത്തിപ്രദേശമായ ഹോസൂരിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികളാണ് കർണാടയക്ക് ആശങ്ക പകരുന്നത്.

എയർപോർട്ടിനായി സൈറ്റ് ക്ലിയറൻസ് തേടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് (MoCA) തമിഴ്നാട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാൻ ചുരുങ്ങിയത് ആറ് മുതൽ എട്ട് മാസം വരെ സമയമെടുത്തേക്കുമെന്നാണ് സൂചന.

hosur-17

നേരത്തെ ജൂണിൽ സമാന ആവശ്യം ഉന്നയിച്ച് തമിഴ്നാട് പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) നിയന്ത്രിത പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്നതാണ് ഹൊസൂർ വ്യോമാതിർത്തി. ഇതാണ് പദ്ധതിക്ക് തടസം സൃഷ്ടിക്കുന്നത്.

സൈറ്റ് ക്ലിയറൻസ് ലഭിക്കുന്നതുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ അനുമതികൾക്ക് സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈറ്റ് ക്ലിയറൻസിനു മാത്രം ആറു മുതൽ എട്ട് മാസം വരെ വേണ്ടി വന്നേക്കും. നേരത്തേ പറന്തൂർ വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് ലഭിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തിരുന്നു. സൈറ്റ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ തത്വത്തിലുള്ള അനുമതി നേടാൻ കഴിയൂ.

അത് മാത്രമല്ല ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) എംഒസിഎയും തമ്മിലുള്ള നിലവിലുള്ള കരാറും പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. ഈ കരാർ പ്രകാരം ബെംഗളൂരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ വ്യോമദൂര പരിധിക്കുള്ളിൽ മറ്റൊരു വിമാനത്താവളം സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട്, എല്ലാ അനുമതികളും വേഗത്തിൽ ലഭിച്ചാൽ പോലും ഹോസൂരിലെ പാസഞ്ചർ പ്രവർത്തനങ്ങൾ അടുത്ത എട്ട് വർഷത്തേക്ക് തടസ്സപ്പെട്ടേക്കാം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്..

വിമാനത്താവളത്തിനായി 2,300 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 650 ഏക്കർ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഒരു ടെർമിനലും രണ്ട് റൺവേകളുമാണ് പ്രാരംഭ രൂപകൽപ്പനയിൽ ഉൾപ്പെടുന്നത്. ഭാവിയിൽ യാത്രക്കാരുടെയും ചരക്കുകളുടെയും ആവശ്യം വർധിക്കുന്നതിനനുസരിച്ച് വികസിപ്പിക്കാനുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ഷൂലഗിരി താലൂക്കിൽ ബെരിഗൈയ്ക്കും ബാഗലൂരിനും ഇടയിലായി വിഭാവനം ചെയ്തിരിക്കുന്ന ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.

കർണാടകയുടെ ആശങ്ക എന്തുകൊണ്ട്

ബെംഗളൂരുവിൽ നിന്ന് ഏകദേശം 30-40 കിലോമീറ്ററും കർണാടക അതിർത്തിയിൽ നിന്ന് 20 കിലോമീറ്ററും മാത്രം അകലെയാണ് തമിഴ്‌നാട് നിർദ്ദേശിക്കുന്ന ഹോസൂരിലെ അന്താരാഷ്ട്ര വിമാനത്താവളം. 30 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനും ശക്തമായ കാർഗോ സൗകര്യങ്ങളുള്ളതുമായ ഒരു മുഴുനീള ഹോസൂർ വിമാനത്താവളം യാഥാർത്ഥ്യമായാൽ, സൗത്ത് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട, കനകപുര റോഡ്, വൈറ്റ്ഫീൽഡ് തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്ക് അത് വലിയ സൗകര്യമാകും. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) ട്രാഫിക്കിൻ്റെ പകുതിയോളം ഈ പ്രദേശങ്ങളിൽ നിന്നാണ് വരുന്നത്.

ബെംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്ക് കാരണം ഹോസൂരിലേക്കുള്ള എളുപ്പമുള്ള യാത്ര ദശലക്ഷക്കണക്കിന് താമസക്കാർക്കും ബിസിനസ് യാത്രക്കാർക്കും ആകർഷകമാകുന്നതോടെ, കെഐഎയ്ക്ക് വലിയ വരുമാന നഷ്ടം സംഭവിച്ചേക്കും. തമിഴ്നാട് വിമാനത്താവളത്തിലേക്ക് ആളുകൾ ഒഴുകുന്നത് അവിടെ വികസനങ്ങൾക്കും വലിയ വ്യവസായ നിക്ഷേപങ്ങൾക്കും വഴിയൊരുക്കും. ഇത് ഇന്ത്യയുടെ ടെക്, സ്റ്റാർട്ടപ്പ് തലസ്ഥാനമെന്ന നിലയിൽ ബെംഗളൂരുവിൻ്റെ സ്ഥാനം ദുർബലപ്പെടുത്തുമെന്ന് കർണാടകയിലെ എംപിമാർ മുതൽ മന്ത്രിമാർ വരെ ആശങ്കപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഹൊസൂറിനെ വെല്ലാൻ കർണാടക തങ്ങളുടെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള പദ്ധതികൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. ഹോസൂർ പ്രവർത്തനക്ഷമമാകുന്നതിന് മുൻപ് തന്നെ തെക്കൻ മേഖലയിലെ യാത്രക്കാരെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദക്ഷിണ ബെംഗളൂരുവിലെ സ്ഥലങ്ങൾക്കാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്. മെച്ചപ്പെട്ട കണക്ടിവിറ്റിയും തെക്കൻ മേഖലയിൽ നിന്നുള്ള യാത്രാവശ്യങ്ങളും പരിഗണിച്ച് ഹരോഹള്ളി, നെലമംഗല എന്നിവിടങ്ങളിലെ 4,800 മുതൽ 5,200 ഏക്കർ വരെയുള്ള ഭൂമി ഇതിനായി പരിഗണിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+