വീട്ടമ്മയെ മകന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിച്ചു
ബെംഗളുരു: ബംഗളുരുവിലെ മോദി ഗാര്‍ഡന്‍സ് ലൊക്കാലിറ്റിയില്‍ താമസിക്കുന്ന 42 കാരിയായ സ്ത്രീയെ മകന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പത്തംഗ സംഘം ആയുധങ്ങളുമായെത്തി സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
മൗലിന്നിസ എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മകന്‍ സുബാനും സുഹൃത്തുക്കളും ചേര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പ് വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നു. ഇതിനുശേഷം സുബാന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സുബാനെ തേടിയെത്തിയ സുഹൃത്തുക്കള്‍ സ്ത്രീയെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സുബാനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ കൈയ്യാങ്കളിയെ സംബന്ധിച്ച് കെജി ഹള്ളി പോലീസ് സ്‌റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പത്തംഗസംഘം വീട്ടിലെത്തി സ്ത്രീയെ ആക്രമിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മകന്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു.
വീട്ടിലെത്തിയ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നും അവര്‍ മൊഴി നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications