കുളി പണി പറ്റിച്ചു; ഭര്‍ത്താവിന് കിട്ടിയ എസ്‌കോര്‍ട്ട് സര്‍വ്വീസ് ഭാര്യ കയ്യോടെ പിടിച്ചു!
ബെംഗളൂരു: ഓഫീസില്‍ നിന്നും വൈകി വീട്ടിലെത്തുന്ന ഭര്‍ത്താവ് നേരെ കുളിമുറിയിലേക്കാണോ ഓടിക്കയറുന്നത് - എങ്കില്‍ ശ്രദ്ധിക്കണം എന്നേ ബെംഗളൂരു സ്വദേശിനിയായ സുമന എന്ന 27കാരി പറയൂ. വെറുതെ പറയുകയല്ല, തന്റെ ജീവിതം ഉദാഹരണമാക്കിയാണ് സുമന ഇത് പറയുന്നത്. സുമനയുടെ ഭര്‍ത്താവ് അക്ഷയ് ശര്‍മയുടെ സ്ഥിരം പരിപാടിയായിരുന്നു വൈകി വീട്ടിലെത്തുക, നേരെ കുളിമുറിയിലേക്ക് കയറുക എന്നത്.
തണുത്ത വെള്ളത്തില്‍ വിശദമായ ഒരു കുളി കഴിഞ്ഞ ശേഷം പൂജ. ഭക്ഷണം പിന്നെ നേരെ കിടക്കയിലേക്ക്. സുമന എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയില്ല. വൈകി വീട്ടിലെത്തുന്നതിനും വിശദീകരണമില്ല. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം കാര്യങ്ങളെല്ലാം സാധാരണ പോലെയായിരുന്നു. എന്നാല്‍ സുമന ഗര്‍ഭിണിയായതോടെ അക്ഷയ് ശര്‍മയുടെ സ്വഭാവത്തില്‍ ഈ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

കുട്ടി ജനിച്ച ശേഷവും ഭര്‍ത്താവ് നേരത്തെ വീട്ടിലെത്താതിരുന്നതോടെയാണ് സുമനയ്ക്ക് സംശയം തോന്നിത്തുടങ്ങിയത്. ഒരിക്കല്‍ അക്ഷയ് ശര്‍മ കുളിക്കുമ്പോള്‍ ഫോണില്‍ വന്ന ഒരു മെസേജ് സുമന കണ്ടു. വാട്‌സ് ആപ്പില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രവും കോണ്ടാക്ട് നമ്പറുമാണ് കിട്ടിയത്. ഒരു ബ്രോക്കറുടെ വകയായിരുന്നു ആ സന്ദേശം. സുമന ഉടനെ ആ നമ്പറില്‍ വിളിച്ചെങ്കിലും അപ്പുറത്ത് നിന്നും പെണ്‍കുട്ടി ഫോണ്‍ കട്ട് ചെയ്തു.
ഭര്‍ത്താവ് എസ്‌കോര്‍ട്ട് സര്‍വ്വീസുകാരില്‍ നിന്നും പെണ്‍കുട്ടികളുമായി കറങ്ങാറുണ്ടെന്ന് സുമന മനസിലാക്കി. ഇതിനായി ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ സഹായവും അവര്‍ക്ക് കിട്ടി. ഒരിക്കല്‍ ഭര്‍ത്താവ് അറിയാതെ മംഗലാപുരം വരെ സുമന ഇവരെ പിന്തുടര്‍ന്നു. അക്ഷയ് ശര്‍മയുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിച്ച സുമന പോലീസില്‍ പരാതിയും നല്‍കി. കൗണ്‍സിലറുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ഈ ദമ്പതികള്‍ ഇപ്പോള്‍.












Click it and Unblock the Notifications