Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കിലെത്തി യുവതികളെ കടന്നുപിടിച്ചു,പിന്നെ ശരീരത്തില്‍ തടവി!ശേഷം സംഭവിച്ചത്,ഞെട്ടിക്കുന്ന വീഡിയോ

ബെംഗളൂരുവിലെ വിജയനഗറിലാണ് യുവതികള്‍ അതിക്രമത്തിനിരയായത്.

ബെംഗളൂരു: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടയിലും ബെംഗളൂരുവിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ആരോപണം വീണ്ടും ശക്തമാകുന്നു.ഏറ്റവുമൊടുവില്‍ ബെംഗളൂരു നഗരത്തിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിച്ച സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവിലെ വിജയനഗറിലാണ് യുവതികള്‍ അതിക്രമത്തിനിരയായത്. രാത്രിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളെ ബൈക്കിലെത്തിയ സംഘം കടന്നുപിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും സംഭവത്തില്‍ പോലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല.

ബൈക്കിലെത്തിയ രണ്ടുപേര്‍...

ബൈക്കിലെത്തിയ രണ്ടുപേര്‍...

ബെംഗളൂരുവിലെ വിജയനഗറിലാണ് യുവതികള്‍ അതിക്രമത്തിനിരയായത്. രാത്രിയില്‍ ആളൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബൈക്കിലെത്തിയ രണ്ടു പേരാണ് കടന്നു പിടിച്ചത്.

ദേഹത്ത് തടവി...

ദേഹത്ത് തടവി...

ബൈക്കിലെ പിന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ യുവതിയെ കടന്നുപിടിക്കുകയും, പിന്നീട് ലൈംഗിക താല്‍പ്പര്യത്തോടെ യുവതിയുടെ ദേഹത്ത് തലോടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പരാതി ലഭിച്ചില്ലെന്ന് പോലീസ്...

പരാതി ലഭിച്ചില്ലെന്ന് പോലീസ്...

ബെംഗളൂരു വിജയനഗറില്‍ യുവതികളെ ഉപദ്രവിക്കുന്ന സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പക്ഷേ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

പുതുവത്സരദിനത്തിലും...

പുതുവത്സരദിനത്തിലും...

കഴിഞ്ഞ പുതുവത്സരദിനാഘോഷത്തിനിടെ ബെംഗളൂരുവില്‍ സ്ത്രീകളെ വ്യാപകമായി ഉപദ്രവിച്ച സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. അതിനുശേഷവും ബൈക്കിലെത്തിയ യുവാക്കള്‍ യുവതികളെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നഗരത്തിലെ വുമണ്‍സ് ഹോസ്റ്റലില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്റെ സിസിടിവി ദൃശ്യങ്ങളും വിജയനഗറിലെ അതിക്രമവും ഒരേദിവസമാണ് പുറത്തുവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+