Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു:എച്ച്‌ഐവി പോസിറ്റീവ്,സെക്‌സിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ 35കാരി ചവിട്ടിക്കൊന്നു!!

അരക്കെട്ടിനും സ്വകാര്യ ഭാഗത്തുമേറ്റ പരിക്കാണ് മരണകാരണം

ബെംഗളൂരു: പരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് തെളിഞ്ഞ ഭര്‍ത്താവ് ഭാര്യയുടെ ആക്രമണത്തെതുടര്‍ന്ന് മരിച്ചു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 47കാരന്റെ അരക്കെട്ടിനും സ്വകാര്യ ഭാഗത്തുമേറ്റ പരിക്കാണ് മരണകാരണം. ബെംഗളൂരുവിലെ ബ്യാട്ടരായനപുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കവിക ലേയൗട്ടില്‍ ഞായറാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഉദയ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഭാര്യ നിര്‍മലയെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മടിക്കേരിയില്‍ നിന്നുള്ള ദമ്പതികള്‍ വിവാഹതിരായിട്ട് 17 വര്‍ഷമായെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് 14 വയസ്സുള്ള ഒരു മകളുണ്ട്. ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന പേരില്‍ ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

തര്‍ക്കത്തിനൊടുവില്‍

തര്‍ക്കത്തിനൊടുവില്‍

ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഉദയ് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യ ഭാഗത്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് ഉദയം ബോധരഹിതനായി വീഴുകയായിരുന്നു. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു

എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയ ശേഷവും മദ്യപിച്ചെത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കോണ്ടം ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഭര്‍ത്താവ് അനുവദിച്ചില്ലെന്നും ഭാര്യ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാണെന്നും ഭാര്യ പറയുന്നു.

എല്ലാം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

എല്ലാം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

എന്നാല്‍ സംഭവം പുറത്തറിയിക്കാതെ ഉദയ് കുമാറിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനെ വിവരമറിഞ്ഞെത്തിയ പോലീസാണ് നിര്‍മലയെ അറസ്റ്റ് ചെയ്യുന്നത്. ശനിയാഴ്ച അമ്മയും അച്ഛനും തമ്മില്‍ വാഗ് വാദമുണ്ടായതായി മകള്‍ പോലീസോട് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം

സംഭവം പുറത്തറിഞ്ഞതോടെ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ആന്തരിക ക്ഷതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാരും വിധിയെഴുതുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ക്യാബ് ഡ്രൈവറാണ് കൊല്ലപ്പെട്ട ഉദയ് എന്ന ഉമേഷ്.

പരാതിയില്‍ കുടുങ്ങും

പരാതിയില്‍ കുടുങ്ങും

നിര്‍മലയ്ക്ക് ചന്തു എന്നൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇരുവരും ചേര്‍ന്നാണ് ഉദയിയെ കൊലപ്പെടുത്തിയതെന്നും സഹോദരി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തുവിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+