ഓടുന്ന കാറില്‍ വച്ച് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി: കൊലപാതകത്തിന് കാമുകന്റെ ഒത്താശ!
ബെംഗളൂരു: ഓടുന്ന വാഹനത്തില്‍ വെച്ച് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. യശ്വന്ത്പൂരിലെ ബികെ നഗറിലാണ് സംഭവം. 23 കാരിയായ മമതയും കാമുകനായ യെലഹങ്ക സ്വദേശിയായ അപ്പുവും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്. കല്‍പ്പണിക്കാരനായ സാഗായ് രാജാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം കഴിച്ച ഭര്‍ത്താവിനെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചതെങ്കിലും മക്കളില്ല. ഭര്‍ത്താവ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും കാണിച്ച് മമത പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്.

വിവാഹത്തിന് മുമ്പ് ബികെ നഗറില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുമ്പോഴാണ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായ അപ്പുവുമായി പ്രണയത്തിലാവുന്നത്. ഇയാളെ വിവാഹം കഴിക്കാനിരുന്ന യുവതിയെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹ ശേഷവും യുവതി അപ്പുവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ യുവതി ഇയാളെ വീട്ടില്‍ വിളിച്ച് വരുത്താറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് അറിഞ്ഞ രാജ് ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. ഇത് തുടര്‍ന്നതോടെയാണ് കാമുകനുമൊത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതി മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.
ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവിനെ വീണ്ടും മദ്യം കഴിപ്പിച്ച ശേഷം യുവതി കാമുകനെ വിളിച്ചു വരുത്തുകയായിരുന്നു. കാറില്‍ വെച്ച് തുണി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീരസാഗരയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് അറസ്റ്റ്.












Click it and Unblock the Notifications