Get Updates
Get notified of breaking news, exclusive insights, and must-see stories!

നടുറോഡില്‍ പെണ്‍കുട്ടിക്ക് പീഡനം!! കാഴ്ചക്കാരായി നാട്ടുകാര്‍!! ബെംഗളൂരുവിന് നാണക്കേടൊഴിയുന്നില്ല..!!

ബെംഗളൂരുവില്‍ നടുറോഡില്‍ യുവതിക്ക് പീഡനം. വീഡിയോ പ്രചരിക്കുന്നു.

ബെംഗളൂരു: ഇന്ത്യയില്‍ സ്ത്രീകള്‍ ഏറെ സുരക്ഷിതരായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബെംഗളൂരു നഗരത്തിന് നാണക്കേട് ഒഴിയുന്നില്ല. പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ നഗരത്തിലെ തെരുവുകള്‍ അപമാനിക്കപ്പെട്ടതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു പീഡനദൃശ്യവും പുറത്തായിരിക്കുന്നത്.

പുറത്ത് വന്നിരിക്കുന്ന പുതിയ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നതും പുതുവത്സര ദിനത്തിലാണ്. പുതുവത്സര ആഘോഷം കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയാണ് നടുറോഡില്‍ അപമാനിക്കപ്പെട്ടത്.

ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

രാത്രിയാത്ര ചെയ്യുന്ന സ്ത്രീകളെയെല്ലാം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദൃശ്യങ്ങളാണ് ബെംഗളൂരുവില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. വീടിന് തൊട്ടടുത്ത് വെച്ചാണ് പെണ്‍കുട്ടി രാത്രി അപമാനിക്കപ്പെട്ടത്.

ആക്രമം നടുറോഡിൽ

വീടിനടുത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവതി വീട്ടിലേക്ക് നടക്കുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. റോഡിനരികില്‍ സ്‌കൂട്ടറില്‍ വന്നിറങ്ങിയ രണ്ട് പേരില്‍ ഒരാള്‍ പെണ്‍കുട്ടിക്കടുത്തെത്തുകയും കയറിപ്പിടിക്കുകയും ചെയ്തു.

ആരും സഹായത്തിനില്ലാതെ..

പെണ്‍കുട്ടി അലറിക്കരയുന്നതും ശക്തമായി പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമി പെണ്‍കുട്ടിയെ വലിച്ചിഴച്ച് സ്‌കൂട്ടറിനടുത്തെത്തിക്കുകയും വണ്ടിയിലിരിക്കുന്നയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്യുന്നു.

ശക്തമായി എതിർത്തു

ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയെ റോഡിലേക്ക് വലിച്ചെറിച്ച് കടന്നുകളഞ്ഞു. പുതുവര്‍ഷ ദിനത്തില്‍ ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം.

കാഴ്ചക്കാരായി ആളുകൾ

സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് വേറെയും ആളുകള്‍ ഉള്ളതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്‍മുന്നില്‍ ഇത്തരമൊരു ക്രൂരത നടന്നിട്ടും എന്നാല്‍ ആരും പ്രതികരിച്ചില്ല എന്നതാണ് ഞെട്ടിക്കുന്നകാര്യം. അക്രമികളെ തടയാനോ പെണ്‍കുട്ടിയെ സഹായിക്കാനോ ആരും തന്നെ മുന്നോട്ട് വന്നില്ല.

സിസിടിവി ദൃശ്യങ്ങൾ

പെണ്‍കുട്ടി അപമാനിക്കപ്പെട്ടതിന് സമീപത്തുള്ള വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. വീട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊലീസിനും കൈമാറുകയായിരുന്നു.

ഇതേദിവസം തന്നെയാണ് എംജി റോഡ് അടക്കമുള്ള തെരുവുകളില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടികള്‍ കൂട്ടമായി അപമാനിക്കപ്പെട്ടത്. അവിടെയും പോലീസ് അടക്കമുള്ളവര്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു എന്നത് രാജ്യത്തെയാകെ തന്നെ ഞെട്ടിച്ചതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+