ചോളം വറുക്കാൻ സോളാർ ഫാൻ; വൈറലായി ബെംഗളൂരുവിലെ ഹൈടെക് മുത്തശ്ശി
Recommended Video

ബെംഗളൂരു: സെൽവമ്മ എന്ന ഹൈടൈക് മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം, രണ്ട് പതിറ്റാണ്ടായി ബെംഗളൂരുവിലെ വിദാൻ സൗധയ്ക്ക് മുമ്പിൽ ചോളം വിൽപ്പനക്കാരിയാണ് സെൽവമ്മ. വറുത്ത ചോളം വിൽക്കുന്ന വഴിയോരക്കച്ചവടക്കാർ ബെംഗളൂരുവിലെ പതിവ് കാഴ്ചയാണെങ്കിലും ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് സെൽവമ്മ.
സോളാർ എനർജിയുടെ സഹായത്തോടെയാണ് സെൽവമ്മയുടെ ചോളം വിൽപ്പന. സോളാർ ഫാനിന്റെ സഹായത്തോടെ ചോളം ചൂടാക്കി വിൽക്കുന്ന സെൽവമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സാധാരണ രീതിയിൽ ചോളം വറുത്തെടുക്കുമ്പോളുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം സോളാർ ഫാൻ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതായെന്ന് സെൽസമ്മ പറയുന്നു.

സെൽകോ എന്ന ഫൗണ്ടേഷനാണ് സെൽവമ്മയ്ക്ക് സൗജന്യമായി സോളാർ ഫാൻ കൈമാറിയത്. താൻ സോഷ്യൽ മീഡിയയിൽ താരമായത് അറിയാതെ വഴിയോരത്തെ ചോളം വിൽപ്പന തുടരുകയാണ് ഈ 75കാരി. സെൽവമ്മ വലിയൊരു മാതൃകയാണ്. ചോളം വാങ്ങാൻ മാത്രമല്ല, സെൽവമ്മയുടെ സോളാർ ഫാൻ കാണാനും നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.












Click it and Unblock the Notifications