ബെംഗളുരു രണ്ടാം എയർപോർട്ട് കളഞ്ഞുകുളിച്ചോ, ചിരി തമിഴ്നാടിന്? കേന്ദ്രം പറയുന്നത് ഇങ്ങനെ
ബെംഗളൂരു എയർപോർട്ടിലെ തിരക്ക് അനിയന്ത്രിതമായതോെടെ രണ്ടാമതൊരു എയർപോർട്ടിനുള്ള സാധ്യത പരിശോധിക്കുകയാണ് കർണാടക സർക്കാർ എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർപോർട്ടിനായി മൂന്ന് സ്ഥലങ്ങൾ പരിശോധിക്കുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ രണ്ടാമതൊരു വിമാനത്താവളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരോ വികസന കമ്പനികളോ യാതൊരു നിർദ്ദേശവും ഇതുവരേയും സമർപ്പിച്ചിട്ടില്ലെന്ന് പറയുകയാണ് കേന്ദ്രസർക്കാർ. മൂന്നു സ്ഥലങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പഠനം നടത്തിയെങ്കിലും അതിനോട് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.
പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എഎഐ നടത്തിയ പ്രാഥമിക സാധ്യത പഠന റിപ്പോർട്ടുകളോട് കർണാടക സർക്കാരിൽ നിന്നോ ഡെവലപ്പർമാരിൽ നിന്നോ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വ്യോമയാന സഹമന്ത്രി മുരളീധരൻ മൊഹോൾ ലോക്‌സഭയിൽ മറുപടി നൽകിയത്. കർണാടക സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ബെംഗളൂരുവിൽ രണ്ടാമതൊരു വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളിൽ എഎഐ പ്രാഥമിക സാധ്യത പഠനങ്ങൾ നടത്തി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഗ്രീൻഫീൽഡ് എയർപോർട്ട് പോളിസി പ്രകാരം ഒരു നിർദ്ദേശവും ഇതുവരെ കർണാടക സർക്കാരിൽ നിന്നോ വിമാനത്താവള വികസന കമ്പനികളിൽ നിന്നോ ലഭിച്ചിട്ടില്ല', മന്ത്രി പറഞ്ഞു.

ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) കേന്ദ്രവും തമ്മിലുള്ള കരാർ പ്രകാരം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) പ്രവർത്തനമാരംഭിച്ച് 25 വർഷം പൂർത്തിയാകുന്നതുവരെ, 150 കിലോമീറ്റർ വ്യോമദൂരത്തിനുള്ളിൽ പുതിയ വിമാനത്താവളങ്ങൾ (മൈസൂർ, ഹാസൻ എന്നിവിടങ്ങളിലെ ആഭ്യന്തര വിമാനത്താവളങ്ങളുടെ വികസനം ഒഴികെ) അനുവദിക്കില്ല. ഈ വ്യവസ്ഥകൾ അനുസരിച്ച് കെഐഎയുടെ 25-ാം വാർഷികത്തിന് മുൻപ് 150 കിലോമീറ്റർ ചുറ്റളവിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിനോ നിലവിലുള്ള എച്ച്എഎൽ വിമാനത്താവളം വീണ്ടും തുറക്കുന്നതിനോ ബിഐഎഎല്ലിന്റെ സമ്മതം ആവശ്യമാണെന്നും മൊഹോൾ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ രണ്ടാമത്തെ വിമാനത്താവളത്തിനായി നിർദ്ദേശിച്ച മൂന്ന് സ്ഥലങ്ങൾ ബെംഗളൂരു സൗത്ത് താലൂക്കിലെ ചൂടഹള്ളി, സോമനഹള്ളി, മഗഡി-നെലമംഗല പ്രദേശത്തിന് അടുത്തുള്ള ഒരു സ്ഥലം എന്നിവയാണ്. കഴിഞ്ഞ മാസം എഎഐ ഈ സ്ഥലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് കർണാടക സർക്കാരിന് സമർപ്പിച്ചിരുന്നു. എഎഐയുടെ വിദഗ്ധ സംഘം ഈ വർഷം ഏപ്രിലിലാണ് സ്ഥലങ്ങൾ സന്ദർശിച്ച് പഠനം നടത്തിയത്.
അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി എംബി പാട്ടീൽ അന്ന് പറഞ്ഞത് എഎഐ സംഘം ശുപാർശ ചെയ്യുന്ന സ്ഥലങ്ങളുണ്ടെങ്കിലും വിമാനത്താവള നിർമ്മാണ കമ്പനികൾ ഈ സ്ഥലങ്ങളുടെ പ്രായോഗികത പിന്നീട് വിലയിരുത്തുമെന്നാണ്. പദ്ധതി ഇപ്പോൾ ആരംഭിക്കുകയാണെങ്കിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം 2033-ഓടെ സജ്ജമാക്കാം. ഇത്രയും വലിയൊരു പദ്ധതിക്ക് ചുരുങ്ങിയത് അഞ്ചോ ആറോ വർഷമെടുക്കാമെന്നും പാട്ടീൽ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഇന്ത്യയിൽ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള നഗരങ്ങൾ ന്യൂഡൽഹി (നോയിഡ), മുംബൈ (നവി മുംബൈ) എന്നിവ മാത്രമാണ്. അത്തരം വിമാനത്താവളങ്ങൾ വികസിപ്പിച്ച കമ്പനികളുമായി കൂടിയാലോചിക്കുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.
അതേസമയം ബെംഗളൂരു അതിർത്തിയായ ഹൊസൂരിൽ രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കാനുള്ള നീക്കങ്ങൾ തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികളിലേക്ക് സർക്കാർ കടന്ന് കഴിഞ്ഞു. ബെംഗളൂരു അതിന്റെ രണ്ടാമത്തെ വിമാനത്താവള വികസനം വൈകിപ്പിച്ചാൽ സ്വാഭാവികമായും അത് തമിഴ്നാടിന് ഗുണം ആയേക്കും. അതേസമയം ഹൊസൂരിൽ എയർപോർട്ട് നിർമ്മിക്കണമെങ്കിൽ കൺസെഷനയർ കരാർ പ്രകാരം ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (BIAL) നിന്ന് തമിഴ്‌നാടിനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
-
ബെംഗളുരുകാർക്ക് അടുത്ത പണി; ഹോട്ടലുകൾ ബില്ലിനൊപ്പം 'ഗ്യാസ് ക്രൈസിസ് ചാർജും' നൽകണം -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
ബെംഗളൂരുവില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം ബാങ്ക് ലോക്കറില്‍നിന്ന് കാണാതായി; പരാതിയുമായി ഡോക്ടര്‍: സംഭവം ഇങ്ങനെ -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും












Click it and Unblock the Notifications