Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് തടഞ്ഞ് അവര്‍ തന്നെ ബാഗില്‍ കഞ്ചാവ് വെച്ചു.. ശേഷം 2500 രൂപ വാങ്ങി പോയി; പരാതിയുമായി യുവാവ്

ബെംഗളൂരു: പൊലീസ് തടഞ്ഞ് നിര്‍ത്തി ബാഗില്‍ കഞ്ചാവ് വെച്ചു എന്ന ആരോപണവുമായി യുവാവ്. ട്വിറ്ററിലൂടെ ഹിമാചല്‍ പ്രദേശ് സ്വദേശിയായ വൈഭവ് പാട്ടീല്‍ എന്ന 22 കാരനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരു പൊലീസിന് എതിരെ ആണ് വൈഭവ് പാട്ടീലിന്റെ ആരോപണം. ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെ എച്ച് എസ് ആര്‍ ലേഔട്ടില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ രണ്ട് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തന്റെ ബാഗില്‍ കഞ്ചാവ് വെച്ചു എന്നാണ് യുവാവ് പറയുന്നത്.

അതേസമയം ആരോപണത്തെ കുറിച്ച് അറിയില്ലെ എന്നും ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേര്‍ ട്വിറ്ററില്‍ വിവിധ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യുന്നു. ഞങ്ങള്‍ക്ക് അവ പരാതിയായി എടുക്കാന്‍ കഴിയില്ല. നിയമപ്രകാരം ആ വ്യക്തി ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് പരാതി രജിസ്റ്റര്‍ ചെയ്യട്ടെ. എന്നാലും, ഞങ്ങള്‍ യുവാവുമായി ബന്ധപ്പെടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ശ്രമിക്കും എന്ന് ഡി സി പി സി കെ ബാബ പറഞ്ഞു.

1

തന്റെ ബാഗില്‍ കഞ്ചാവ് വെച്ച ശേഷം തന്റെ കൈയില്‍ നിന്ന് 2500 രൂപ പൊലീസുകാര്‍ വാങ്ങി എന്നാണ് വൈഭവ് പറയുന്നത്. സംഭവത്തെ കുറിച്ച് വൈഭവ് പറയുന്നതിങ്ങനെയാണ്. ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത് ജോലി കഴിഞ്ഞ് ഞാന്‍ മടങ്ങുകയായിരുന്നു. എച്ച് എസ് ആര്‍ ലേഔട്ടിലെ അയ്യപ്പക്ഷേത്രത്തിന് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു ഓഫീസര്‍ ഞാന്‍ എവിടെ നിന്നാണ് വരുന്നത്, എവിടേക്ക് പോകുന്നു, എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു.

2

ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. അതിന് ശേഷം അവര്‍ എന്റെ ഓഫീസ് ബാഗ് തുറന്നു. പെട്ടെന്ന്, ഓഫീസര്‍ ഒരു ചെറിയ ചില്ല പോലെ തോന്നിക്കുന്ന എന്തോ ഒന്ന് പുറത്തെടുത്തു. ഇതെന്താണെന്ന് ചോദിച്ചു. എനിക്ക് അത് എന്താണെന്ന് മനസിലായില്ല. അപ്പോള്‍ പൊലീസ് എന്നോട് ഞാന്‍ കഞ്ചാവ് വലിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

3

ഉദ്യോഗസ്ഥര്‍ തന്നെയാണ് തന്റെ ബാഗില്‍ കഞ്ചാവ് ഇട്ടതെന്ന് പാട്ടീല്‍ പറയുന്നു. പൊലീസ് കാരണമാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ താന്‍ ഭയപ്പെടുന്നത് എന്നും പാട്ടീല്‍ പറഞ്ഞു. എന്റെ മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ഞാന്‍ അവരോട് പറഞ്ഞു. പൊലീസ് പാട്ടീലിനെ ഇരുചക്രവാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവനെ അറസ്റ്റുചെയ്താല്‍ അവര്‍ക്ക് 15,000 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നും പറഞ്ഞു.

4

വഴിയില്‍ വെച്ച് കുറ്റസമ്മതം നടത്താന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍, അവര്‍ എന്നെ ഒരു ആശുപത്രിയില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ വേറെ ഒരു സ്ഥലത്ത് കൊണ്ട് പോയി. അവിടെ നിന്ന് എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ പേഴ്‌സില്‍ 2500 രൂപ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ അതിലേറെ ഉണ്ട് എന്ന് പൊലീസുകാര്‍ മനസിലാക്കി.

5

തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ എന്റെ കയ്യില്‍ എടിഎം കാര്‍ഡ് ഇല്ലായിരുന്നു. യുപിഐ വഴി അയച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിക്കുകയും 2500 രൂപ വാങ്ങി എന്നെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ഈ ആഘാതത്തില്‍ നിന്ന് കരകയറാനാകുന്നില്ല എന്നും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലേക്ക് പോകാന്‍ ഞാന്‍ ഭയപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+