കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആദ്യ ഹെലി സർവ്വീസ് ബെംഗളൂരുവിൽ; സ്വപ്നം യാഥാർത്ഥ്യമായി, പ്രവർത്തനം വിജയകരം...

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയിലെ തന്നെ ആദ്യ ഹെലി ടാക്സി സർവ്വീസ് വിജയത്തിൽ. ബെംഗളൂരുവിലാണ് പ്രവർത്തനം തുടങ്ങിയത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കെംപഗൗഡ ഇന്റർനാഷണൽ എയർപോട്ടിലേക്കാണ് ഹെലി ടാക്സി സർവ്വീസ് നടത്തുന്നത്. തിങ്കളാഴ്ചയായിരുന്നു സ്വപ്നം യാഥാർത്ഥ്യമായത്. അജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയാണ് പ്രവർത്തനം നടത്തുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് എർപോർട്ടിനുള്ളിൽ 15 മിനുട്ടിള്ളിൽ യാത്രക്കാർക്ക് എത്താൻ സാധിക്കും.

മലയാളി കമ്പനിയായ തുമ്പി ഏവിയേഷന്റെ ഹേലി ടാക്സിയാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്റെ ആറു സീറ്റുകൾ വീതമുള്ള രണ്ടു ബെൽ 407 ഹെലികോപ്റ്ററുകളാണ് സർവീസ് നടത്തുന്നത്. ഒമ്പത് യാത്രക്കാരെയും കൊണ്ട് പറന്ന് തിങ്കളാഴ്ച ആദ്യ ഹെലി സർവ്വീസിന്റെ ആദ്യ യാത്ര നടത്തി.

വെറും 12 മിനുട്ട്

വെറും 12 മിനുട്ട്

സാധാരണ രീതിയിൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ രണ്ട് മണിക്കൂർ സമയമെടുക്കും. എന്നാൽ ഹെലി ടാക്സി സർവ്വീസ് ഉപയോഗപ്പെടുത്തിയപ്പോൾ വെറും 12 മിനുട്ട് കൊണ്ട് എയർപോർട്ടിൽ എത്താൻ സാധിച്ചെന്ന് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അത്ഭുതകരം

അത്ഭുതകരം

ബെംഗളൂരുവിൽ നിന്ന് രാവിലെ എട്ട് മണിക്കൂള്ള വിമാനത്തിൽ ഭുവനേശ്വറിലേക്കായിരുന്നു കുമാറിന് പോകേണ്ടിയിരുന്നത്. രാവിലെ 6.35 ന് അദ്ദേഹം ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ഹെലി ടാക്സിയിൽ കയറി 6.50ന് വിമാനത്താവളത്തിലെത്തി. ഏഴ് മണിക്ക് തന്നെ ബോർഡിങിന് എത്താൻ സാധിച്ചെന്നും അത്ഭുകരമാണെന്നും കുമാർ പറയുന്നു.

ഐഡിയ സൂപ്പർ...

ഐഡിയ സൂപ്പർ...

ഓർമ്മകളായി സൂക്ഷിക്കാൻ സാധിക്കുന്ന യാത്രയായിരുന്നു ഹെലി ടാക്സിയിലെ യാത്രയെന്ന് അഗസ്റ്റിനോ ഫെർണാണ്ടസും അദ്ദേഹത്തിന്റെ ഭാര്യ കൊറിന ഫെർണാണ്ടസും അഭിപ്രായപ്പെട്ടു. 5.30ന്റെ ഗോവയ്ക്കുള്ള വിമാനത്തിൽ കയറാനായിരുന്നു ഹെലി ടാക്സി സർവ്വീസ് ഉപയോഗപ്പെടുത്തിയത്. 3.30ന് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കയറിയ അവർ 3.45ന് തന്നെ വിമാനത്താവളത്തിലെത്തി. ട്രാഫിക്ക് പ്രശ്നം പരിഹരിക്കാനുള്ള നല്ല ഐഡിയയാണ് ഇതെന്ന് ഇരുവരും പറഞ്ഞു.

നല്ല അഭിപ്രായം

നല്ല അഭിപ്രായം

ഇപ്പോൾ കെംപഗൗഡ എയർപ്പോട്ടിനും ഇലക്ട്രോണിക്ക് സിറ്റിക്കും ഇടയിലാണ് ഹെലി ടാക്സി സർവ്വീസുള്ളത്. ഇത് എച്ച്എഎൽ എയർപോർട്ട് വരെ കുറച്ച് ആഴ്ചകൾക്കകം സർവ്വീസ് നീട്ടും. യാത്രക്കാരിൽ നിന്ന് നല്ല റെസ്പോൺസാണ് തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് തുമ്പി എവിയേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെഎൻഡി നായർ പറഞ്ഞു.

ഇനി ട്രാഫിക് ബ്ലോക്കില്ല

ഇനി ട്രാഫിക് ബ്ലോക്കില്ല

മണിക്കൂറുകൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി സമയം കളയുന്ന യാത്രക്കാർക്ക് ഹെലി സർവ്വീസ് വളരെ ഉപകാരപ്രദമാണ്. രാവിലെ 6.30 മുതൽ രാവിലെ 9.30 വരെയും വൈകുന്നേരം 3.15 മുതൽ 6.15 വരെയുമാണ് ഹെലികോപ്റ്റർ സര്‌വ്വീസ് നടത്തുന്നതെന്നും കെഎൻജി നായർ പറഞ്ഞു.

ആഡംഭര ഹോട്ടലുകളിലേക്കും സർവ്വീസ്

ആഡംഭര ഹോട്ടലുകളിലേക്കും സർവ്വീസ്

നിർദിഷ്ട പോകന്ന മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനും അടുത്താണ് ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്നിലെ ഹെലിപാഡ് സ്ഥിതിചെയ്യുന്നത്. കെംപഗൗഡ ഇൻർനാഷണൽ എയർപോർട്ടിൽ നിന്നും ആഡംഭര ഹോട്ടലുകളിലേക്കും സർവ്വീസ് ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും നായർ പറഞ്ഞു.

ഒരാൾക്ക് 4130 രൂപ

ഒരാൾക്ക് 4130 രൂപ


ഒരു സീറ്റിന് ജിഎസിടി അടക്കം 4130 രൂപയാണ് ചാർജ് ചെയ്യുന്നത്. 15 കിലോ ഗ്രാം ലഗേജ് വരെ ഈ ചാർജിൽ കൊണ്ടുവരാൻ കഴിയും എന്നാൽ കൂടുതൽ ലഗേജുകൾ ഉണ്ടെങ്കിൽ എക്സ്ട്രാ ചാർജാകും. ഹെലി ടാക്സി എന്ന മൊബൈൽ അപ്പലിക്കേഷനൻ വഴി ടാക്സി ബുക്ക് ചെയ്യാം.

സിവിൽ വ്യോമയാന വകുപ്പ്

സിവിൽ വ്യോമയാന വകുപ്പ്

നഗരത്തിൽ ഐടിസി ഗാർഡേനിയ ഹോട്ടൽ, ശ്രീകണ്ഠീരവ സ്റ്റേഡിയം തുടങ്ങി 90 ഹെലിപ്പാഡുകൾ സിവിൽ വ്യോമയാന വകുപ്പ് ഡയറക്ടർ ജനറലിന്റെ അംഗീകാരത്തിനായി കാത്തു കിടപ്പുണ്ട്. ഉദ്ഘാടന പാക്കേജിന്റെ ഭാഗമായി 2500 രൂപ മാത്രമണ് ആദ്യ ദിവസം യാത്രക്കാരിൽ നിന്നും ഈടാക്കിയത്.

ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

English summary
India's first and much awaited heli taxi service took off in Bengaluru with people overjoyed with the utility. The maiden trip of the heli taxi was between Electronic City and Kempegowda International Airport, in Bengaluru’s first helicopter taxi service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X