Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സാധ്യതാ പട്ടികയില്‍ മുന്നില്‍ ഈ പ്രദേശങ്ങള്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. നഗരത്തിനായുള്ള നിര്‍ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥലം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് പ്രധാന വശങ്ങളാണ് സര്‍ക്കാരിന്റെ മുന്നില്‍ പ്രധാനമായുള്ളത്. യാത്രക്കാരുടെ ലോഡും നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും. യാത്രക്കാരുടെ ലോഡിന് മുന്‍ഗണന നല്‍കുകയാണെങ്കില്‍ സര്‍ജാപുര, കനകപുര റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ക്കായിരിക്കും സാധ്യത,' എം ബി പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

bengaluru second airport

മറുവശത്ത് നിലവിലുള്ള വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിക്കാണ് മുന്‍ഗണന നല്‍കുന്നത് എങ്കില്‍ തുംകൂര്‍, ദാബാസ്‌പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ക്കായിരിക്കും പരിഗണന എന്നും അദ്ദേഹം പറഞ്ഞു. ഈ പരിഗണനകള്‍ അടുത്ത വകുപ്പുതല യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും മുഖ്യമന്ത്രിയുമായി കൂടുതല്‍ അവലോകനം നടത്തുകയും ചെയ്യും. എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയം മന്ത്രിസഭാ യോഗത്തിലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിമാനത്താവളം സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്ന എക്‌സ്‌ക്ലൂസിവിറ്റി ക്ലോസ് 2032-ല്‍ അവസാനിക്കും. ഇത് 2033-ഓടെ ഒരു പുതിയ വിമാനത്താവളത്തിന്റെ സാധ്യത വികസിപ്പിക്കാന്‍ അനുവദിക്കുന്നതാണ്.

ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനും ആവശ്യമായ സമയവും പരിഗണിച്ച് സര്‍ക്കാര്‍ ആസൂത്രണ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് സമീപത്തായി ഒന്നിലധികം വിമാനത്താവളങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''മുംബൈയില്‍ രണ്ട് വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരം 36 കിലോമീറ്ററാണ്,' മന്ത്രി പറഞ്ഞു.

ഹൊസൂരില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ബിഐഎഎലുമായുള്ള എക്‌സ്‌ക്ലൂസിവിറ്റി ക്ലോസ് ഈ സാഹചര്യത്തിന് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിക്കും മുംബൈക്കും പിന്നില്‍ രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

കഴിഞ്ഞ വര്‍ഷം ഈ വിമാനത്താവളം 37.5 ദശലക്ഷം യാത്രക്കാരും 4,00,000 ടണ്ണിലധികം ചരക്കുകളും കൈകാര്യം ചെയ്തു. നിലവിലെ വിമാനത്താവളം 2033 ഓടെ ഏറ്റവും ഉയര്‍ന്ന പാസഞ്ചര്‍ ഹാന്‍ഡ്ലിംഗ് കപ്പാസിറ്റിയിലും 2040 ഓടെ പരമാവധി ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+