ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ
ബംഗളൂരുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വേഗം കൂട്ടി കർണാടക സർക്കാർ. നിലവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎൽ) തിരക്ക് കുറയ്ക്കുകയാണ് പുതിയ വിമാനത്താവളത്തിന്റെ ലക്ഷ്യം. യാത്രക്കാരുടെയും വിമാനങ്ങളുടേയും എണ്ണത്തിലുള്ള വർദ്ധനവ് കാരണം 2030ഓടെ കെംപഗൗഡ വിമാനത്താവളം അതിന്റെ പരമാവധി ശേഷിയിലെത്തും. ഈ സാഹചര്യത്തിലാണ് പുതിയ എയർപോർട്ടിനായുള്ള നീക്കങ്ങൾ സർക്കാർ ശക്തമാക്കിയത്.
ദേവനഹള്ളിയിലെ നിലവിലെ വിമാനത്താവളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രവർത്തനങ്ങൾ പര്യാപ്തമാവില്ല നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരത്താണ് നിലവിലുള്ള വിമാനത്താവളം. തെക്ക്-പടിഞ്ഞാറൻ ബംഗളൂരു മേഖലയിലുള്ള യാത്രക്കാരെ സംബന്ധിച്ച് ഇവിടേക്ക് എത്തിപ്പെടാൻ ദീർഘനേരെ യാത്ര നടത്തേണ്ടതായി വരും. ഇതെല്ലാം പരിഹരിക്കുകയാണ് പുതിയ എയർപോർട്ടിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

പുതിയ വിമാനത്താവളത്തിനായി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായി മൂന്ന് സ്ഥലങ്ങളാണ് കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ഐഐഡിസി) കണ്ടെത്തിയിരിക്കുന്നത്. തെക്കൻ ബെംഗളൂരുവിലെ കനകപുര റോഡിനോട് ചേർന്നുള്ള സോമനഹള്ളി, ചൂടഹള്ളി, പടിഞ്ഞാറൻ മേഖലയിലെ നെലമംഗല-കുനിഗൽ റോഡ് ഇടനാഴിയിലെ ചിക്കസോളൂരിന് സമീപമുള്ള സ്ഥലം എന്നിവയാണവ. ഈ സ്ഥലങ്ങളിൽ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പരിശോധന നടത്തിയിട്ടുണ്ട്. ഭൂമിയുടെ അവസ്ഥ, ഭൂപ്രകൃതി, കണക്റ്റിവിറ്റി, വിമാനത്താവള പ്രവർത്തനങ്ങൾക്ക് മൊത്തത്തിലുള്ള അനുയോജ്യത തുടങ്ങിയ പ്രധാന ഘടകങ്ങളാണ് എഎഐ വിലയിരുത്തിയത്.
തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മലയോര ഭൂപ്രകൃതി, നിരപ്പില്ലാത്ത പ്രതലങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകാവുന്ന തടസ്സങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ആശങ്കകൾ എഎഐ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തുള്ള വ്യോമയാന മേഖലകൾ കാരണം ഉണ്ടാകുന്ന വ്യോമാതിർത്തിയിലെ തിരക്കും പ്രവർത്തനങ്ങളെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. നിർദ്ദേശിച്ച ഏതെങ്കിലും സൈറ്റുകളിൽ സുരക്ഷിതമായും കാര്യക്ഷമമായും വിമാനത്താവളം വികസിപ്പിക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നതിനായി ഈ വെല്ലുവിളികൾ വിശദമായി പഠിക്കും.
വികസന സാധ്യത റിപ്പോർട്ടും വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും (ഡിപിആർ) തയ്യാറാക്കാൻ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മൂന്നോ നാലോ കമ്പനികളാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്., തിരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോ എന്ന് സാധ്യത പഠനം നിർണയിക്കും. അതേസമയം, രൂപകൽപ്പന, ചെലവ്, സമയപരിധി, അടിസ്ഥാന സൗകര്യ ആസൂത്രണം എന്നിവ ഉൾക്കൊള്ളുന്ന ഒരു വിശദമായ ബ്ലൂപ്രിന്റ് ഡിപിആർ നൽകും. കൺസൾട്ടന്റുമാർ തങ്ങളുടെ റിപ്പോർട്ടുകൾ നിയമനം കഴിഞ്ഞ് ഏകദേശം അഞ്ച് മാസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സ്ഥലത്തെയും പദ്ധതി രൂപകൽപ്പനയെയും സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനമെടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ആവശ്യമാണ്.
2033 ഓടെ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത് നഗരത്തിന്റെ ഭാവി വ്യോമയാന ആവശ്യം നിറവേറ്റാൻ സഹായിക്കും. രണ്ടാമത്തെ വിമാനത്താവളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും കാർഗോ, ലോജിസ്റ്റിക്സ് വളർച്ചയെ പിന്തുണയ്ക്കാനും കർണാടകയുടെ മൊത്തത്തിലുള്ള സാമ്പത്തിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..
-
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications