ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം;ഏറ്റവും സാധ്യത എവിടെ? പ്രധാനമായും പരിഗണിക്കുക ഇക്കാര്യങ്ങൾ
രാജ്യത്തെ മൂന്നാമത്തെ തിരക്കുള്ള വിമാനത്താവളമാണ് ബെംഗളൂരുവിലെ കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളം. എന്നാൽ തിരക്കേറുന്നതിന് അനുസരിച്ച് യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഈ എയർപോർട്ടിനില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം രണ്ടാമതൊരു എയർപോർട്ടിനുള്ള സാധ്യത പരിശോധിച്ചത്. എന്നാൽ സാങ്കേതിക വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നീക്കത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
രണ്ടാം വിമാനത്താവളത്തിനായുള്ള സ്ഥലനിർണ്ണയത്തിന്റെ ഭാഗമായി, കഴിഞ്ഞ ഏപ്രിലിൽ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. കനകപുര റോഡിലെ ചൂഡഹള്ളി, സോമനഹള്ളി എന്നിവിടങ്ങളിലും നെലമംഗല-കുനിഗൽ റോഡിലെ മറ്റൊരു പ്രദേശത്തുമാണ് പരിശോധന നടത്തിയത്. തുടർന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തിന്റെ അനുയോജ്യതയും സാമ്പത്തിക സാധ്യതകളും വിലയിരുത്താൻ വിദഗ്ദ്ധ കൺസൾട്ടൻസി സ്ഥാപനങ്ങളെ ക്ഷണിച്ചുകൊണ്ട് സർക്കാർ ടെൻഡർ പുറത്തിറക്കുകയും ചെയ്തു.

അതസമയം ഇതൊന്നുമല്ലാത്ത മറ്റൊരു സ്ഥലമാണ് ചില നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. തുംകൂരു ജില്ലയിലെ സിറ എന്ന പ്രദേശമാണ് യോജിച്ചത് എന്നാണ് ഇവർ പറയുന്നത്. എന്നാൽ അവിടെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം തിരഞ്ഞെടുത്ത കണ്‍സൾട്ടൻസി സ്ഥാപനം എയർപോർട്ട് പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളിലും സമഗ്രമായ പഠനം നടത്തും. മഴയുടെ രീതികൾ, ഭൂപ്രകൃതി, വൈദ്യുതിയുടെ ലഭ്യത, ജലവിതരണം, മലിനജല, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പഠന വിഷയങ്ങളാകും. കൂടാതെ, സമീപപ്രദേശങ്ങളിലെ ജനസംഖ്യ, പ്രാദേശിക വികസനം, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകാവുന്ന ശബ്ദമലിനീകരണം എന്നിവയും വിശകലനം ചെയ്യും.
പുതിയ വിമാനത്താവളത്തിൻ്റെ സാധ്യതാ റിപ്പോർട്ടിൽ ഏകദേശ നിർമ്മാണച്ചെലവ്, ആവശ്യമായ ഭൂമി, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉൾപ്പെടെയുള്ള വിവിധ അധികാരികളിൽ നിന്നുള്ള അനുമതികൾ എന്നിവയുടെ വിശദാംശങ്ങളും ഉൾപ്പെടുത്തും. പ്രദേശത്തെ വ്യവസായങ്ങൾ, വിനോദസഞ്ചാരം, ജനങ്ങളുടെ യാത്ര എന്നിവയിൽ പുതിയ വിമാനത്താവളം എങ്ങനെ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് വിലയിരുത്തും. നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള നിലവിലുള്ള ഗതാഗത സൗകര്യങ്ങളും, വിമാനത്താവള നിർമ്മാണത്തിന് ശേഷം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കൺസൾട്ടൻസി സ്ഥാപനം പരിശോധിക്കും.
ഇവയോടൊപ്പം, കാർഗോ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും യാത്രക്കാർക്കുള്ള സേവനങ്ങളും അവയുടെ സാമ്പത്തിക ലാഭക്ഷമതയും പഠനവിധേയമാക്കും. ലഭ്യമായ മൂന്ന് സ്ഥലങ്ങളുടെയും സമഗ്രമായ വിലയിരുത്തലിന് ശേഷം, രണ്ടാം വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം സംബന്ധിച്ച ശുപാർശ കൺസൾട്ടൻസി സ്ഥാപനം












Click it and Unblock the Notifications