കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതല്‍ ഓട്ടോക്കാരുടെ കൊള്ള നടക്കില്ല; കര്‍ശന നടപടിയുമായി ബംഗളൂരു ട്രാഫിക്ക് പോലീസ്...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു നഗരത്തില്‍ ഓട്ടോയില്‍ കയറി ഒരു യാത്ര പോയാല്‍ കാശ് പോകുന്ന വഴിയറിയില്ല... യാത്രക്കാരെ ഊറ്റികുടിക്കാന്‍ മിടുക്കരാണ് ഇവിടുത്തെ പല ഓട്ടോക്കാരും. എന്നാല്‍ ഇനി തൊട്ട് സംഗതി മാറും.യാത്രക്കാരെ പിഴിയുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ ട്രാഫിക് പൊലീസ് വ്യാപക പരിശോധന നടത്തി വരികയാണ്.അമിതകൂലി ആവശ്യപ്പെടുകയും ഓട്ടം പോകാന്‍ വിസമ്മതിക്കുകയും ചെയ്ത െ്രെഡവര്‍മാരെ പോലീസ് നോട്ടമിട്ടിരിക്കുന്നത്.വിവിധ ട്രാഫിക് സ്‌റ്റേഷന്‍ പരിധികളിലായി ഇരുനൂറിലേറെ ഓട്ടോറിക്ഷകളാണ് പിടിച്ചെടുത്തത്.

കോടതിയില്‍ 2000 രൂപ പിഴയടച്ചാലേ ഈ വാഹനങ്ങള്‍ വിട്ടു കൊടുക്കുകയുള്ളു എന്നു പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ക്കെതിരെ പരാതികള്‍ വ്യാപകമായ കെആര്‍ പുരം, ജയനഗര്‍, ബസവനഗുഡി, വിവി പുരം, മാഗഡി റോഡ്, അഡുഗോഡി, കോറമംഗല ഭാഗങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്.

auto

വിവിധ സ്‌റ്റേഷന്‍ പരിധികളില്‍ പിടിച്ചെടുത്ത ഓട്ടോറിക്ഷകളുടെ ചിത്രങ്ങള്‍ ട്രാഫിക് പൊലീസ് ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളില്‍ പങ്കുവച്ചു. ഇതോടെ സമാനമായ നൂറുകണക്കിനു പരാതികളാണ് പേജുകളിലൂടെ ലഭിച്ചത്.വെബ് ടാക്‌സികള്‍ ധാരളമുള്ള നഗരമാണെങ്കിലും ചെറിയ യാത്രയ്ക്ക് ലക്ഷകണക്കിനാളുകള്‍ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നുണ്ട്. പൊതുവെ ചാര്‍ജ് വര്‍ദ്ദിപ്പിച്ചാണ് ഇവര്‍ ഓരോട്രിപ്പും പോകുന്നത്. മഴക്കാലം കൂടിയായതോടെ മീറ്റര്‍ ചാര്‍ജിന്റെ പല മടങ്ങ് തുകയാണ് െ്രെഡവര്‍മാര്‍ ആവശ്യപ്പെടുന്നത്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറഞ്ഞാല്‍ പിന്നെ വഴക്കായി... ചിലപ്പോള്‍ ഇത് കയ്യാങ്കളി വരെ നീളും.പല സ്ഥലങ്ങളിലേക്കും ബിഎംടിസി ബസ് സര്‍വീസുകള്‍ കാര്യക്ഷമം അല്ലാത്തതും ഓട്ടോക്കാര്‍ക്കു ഗുണമാകുന്നു. മാളുകള്‍, റെയില്‍വേ–മെട്രോ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിരക്കു കൊള്ള വ്യാപകം.

പല റെയില്‍വേ സ്‌റ്റേഷനുകളിലും പ്രീ പെയ്ഡ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും തിരക്കേറിയ സമയങ്ങളില്‍ ഇവിടെ പ്രീ പെയ്ഡ് ഓട്ടോറിക്ഷകള്‍ കുറവായിരിക്കും. എന്നാല്‍ സ്‌റ്റേഷനു പുറത്ത് അമിത നിരക്ക് ഈടാക്കി യാത്ര പോകാന്‍ റെഡിയായി നൂറുകണക്കിന് ഓട്ടോകളുണ്ടാകും. അതേസമയം, നടപടിയുമായി ട്രാഫിക്ക് പോലീസ് നേരിട്ടിറങ്ങിയത് യാത്രികരെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്.

English summary
benglore traffic will take action on high auto charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X