കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷീണം മറന്ന് എംഎല്‍എമാര്‍ ദില്ലിയിലേക്ക് പറന്നു!! മടക്കം മന്ത്രിസ്ഥാനം ഉറപ്പിച്ചെന്ന്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും അധികാരപ്പോരുകള്‍ തീരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കഴിഞ്ഞിരുന്ന എംഎല്‍എമാര്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷവും വീടുകളിലേക്ക് മടങ്ങിയിട്ടില്ല. വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ ഇവര്‍ ദില്ലിയിലേക്ക് പറക്കുകയായിരുന്നു. ഹൈക്കമാന്‍ഡിനെ കണ്ട് മന്ത്രി പദവി ഉറപ്പിക്കുന്നതിനായാണ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക് പറന്നിട്ടുള്ളത്.

വ്യാഴാഴ്ച വരെ വീട്ടിലേക്ക് മടങ്ങണമെന്നും വീടിനെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടുന്നുവെന്നും അവകാശപ്പെട്ട എംഎല്‍മാരാണ് അധികാരം ഉറപ്പാക്കാന്‍ ദില്ലിയിലേക്ക് പറന്നത്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ തന്നെ കോണ്‍ഗ്രസിലും ജെഡിഎസിലും വകുപ്പുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചകളും വാഗ്വാദങ്ങളും ദില്ലിയിലേക്ക് പറിച്ചു നടുന്നത്.

karnataka-congress

കോണ്‍ഗ്രസിന് 21 മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്ന സൂചനകളാണ് നേരത്തെ പുറത്തുവന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ കോണ്‍ഗ്രസിന്റെ ഭൂരിഭാഗം എംഎല്‍എമാരും ഹില്‍ട്ടണ്‍ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തിരുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങോട്ട് പോകണമെന്ന് എംഎല്‍എമാരെ ആശ്രയിച്ചാണുള്ളതെന്നാണ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മിക്കവരും മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ ദില്ലിയിലേക്ക് പോയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മുന്‍ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ 22 മന്ത്രിസ്ഥാനങ്ങള്‍ തന്നെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എട്ടുമുതല്‍- പത്ത് വരെ മന്ത്രിസ്ഥാനങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കും വേണ്ടി മാറ്റിവെച്ചിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തനിക്ക് ദില്ലിയില്‍ ഗോഡ്ഫാദറില്ലെന്ന് ചൂണ്ടിക്കാണിച്ച ദക്ഷിണ കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.

English summary
Anxious families may have been waiting for a homecoming on Friday as Congress and JD(S) MLAs — corralled in resorts and hotels since results were announced — were “allowed” to go where they pleased after the trust vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X