കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ സന്ദര്‍ശനം തുടങ്ങി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗാളിലെത്തിയ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഒട്ടേറെ ഇതര പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേരും. ഒമ്പത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി എന്നാണ് വിവരം. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും എംഎല്‍എമാര്‍ ഇതില്‍പ്പെടും. കൂടുതല്‍ നഷ്ടം നേരിടുക ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനാണ്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി തരംഗമാണ് വരാന്‍ പോകുന്നത് എന്ന സൂചനയായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജിപിയിലേക്ക് ഒഴുക്ക്

ബിജിപിയിലേക്ക് ഒഴുക്ക്

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണുള്ളത്. ഈ വേളയില്‍ പാര്‍ട്ടി പ്രചാരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ വരവ്. ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഒട്ടേറെ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്.

സിപിഎം, കോണ്‍ഗ്രസ്, സിപിഐ

സിപിഎം, കോണ്‍ഗ്രസ്, സിപിഐ

ഒമ്പത് സിറ്റിങ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുക എന്നാണ് വിവരം. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്ന് നേതാക്കള്‍ പറയുന്നു. കൂടാതെ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ ഓരോ എംഎല്‍എമാരും ബിജെപിയില്‍ ചേരും.

മെഗാ റാലി മിഡ്‌നാപൂരില്‍

മെഗാ റാലി മിഡ്‌നാപൂരില്‍

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ ഇന്ന് അമിത് ഷായുടെ മെഗാ റാലി നടക്കുന്നുണ്ട്. ഈ വേളയിലാണ് ഒമ്പത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുക. അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കൂറുമാറ്റം.

മമതാ ബാനര്‍ജി മുന്നേറിയ കാലം

മമതാ ബാനര്‍ജി മുന്നേറിയ കാലം

2011ലാണ് ഇടതുപക്ഷത്തിന്റെ 34 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2016ലും തൃണമൂല്‍ തന്നെ ജയിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം പ്രകടമായി. ഇതോടെ തകര്‍ന്നത് കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്.

ബിജെപിക്കേ സാധിക്കൂ

ബിജെപിക്കേ സാധിക്കൂ

നിരവധി സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് മാറുന്നത്. തൃണമൂലിനെ നേരിടാന്‍ ബിജെപിക്കേ സാധിക്കൂ എന്നാണ് ഇവരുടെ പക്ഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്താല്‍ ലഭിക്കുന്ന പദവികള്‍ മോഹിച്ചുള്ള മാറ്റക്കാരും ഏറെയാണ്.

കൂറുമാറുന്നത് ഇവര്‍

കൂറുമാറുന്നത് ഇവര്‍

സിപിഎം എംഎല്‍എ തപസി മൊണ്ടാല്‍, സിപിഎം എംഎല്‍എ അശോക ദിന്ത, കോണ്‍ഗ്രസ് എംഎല്‍എ സുദീപ് മുഖര്‍ജി എന്നിവര്‍ ബിജെപിയില്‍ ചേരുമെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ബനശ്രീ മയ്തി, ബിസ്വജിത് കുണ്ടു, സയ്കത് പഞ്ച, ഷില്‍ഭന്ദ്ര ദത്ത, ദിപാലി ബിശ്വാസ്, സുക്‌റ മുണ്ട തുടങ്ങിയ തൃണമൂല്‍ എംഎല്‍എമാരും ബിജെപിയില്‍ ചേരും.

തൃണമൂല്‍ എംപിയും

തൃണമൂല്‍ എംപിയും

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബര്‍ദ്വാന്‍ പുര്‍ബ എംപി സുനുല്‍ മൊണ്ടാല്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറുന്നവര്‍ തമ്പടിച്ചിരിക്കുന്നത് കോലാഘട്ടിലാണ്. നിരവധി നേതാക്കളും അണികളുമാണ് ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരാന്‍ മിഡ്‌നാപൂരില്‍ എത്തുന്നത്.

മമതയ്ക്ക് തിരിച്ചടിയായത്...

മമതയ്ക്ക് തിരിച്ചടിയായത്...

മുന്‍ പാര്‍ലമെന്റംഗം ശ്യാമപ്രസാദ് മുഖര്‍ജി മിഡ്‌നാപൂരില്‍ റാലി നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. തൃണമൂലിലെ ശക്തനായ നേതാവ് സുവേന്ദു അധികാരിയുടെ മനംമാറ്റമാണ് മമത ബാനര്‍ജിക്ക് കൂടുതല്‍ തിരിച്ചടിയായത്. ബംഗാളിലെ എല്ലാ ജില്ലകളിലും ശക്തമായ അനുയായികളുള്ള നേതാവാണ് അധികാരി.

42 നേതാക്കള്‍

42 നേതാക്കള്‍

പശ്ചിമ ബംഗാളിലെ മുന്‍ ഗതാഗത-ജലവിഭവ മന്ത്രിയാണ് സുവേന്ദു അധികാരി. ഇദ്ദേഹമുള്‍പ്പെടെ 42 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് മാറുന്നത്. അധികാരിയുടെ മാറ്റം തൃണമൂലിനെ തളര്‍ത്തുമെന്ന് തീര്‍ച്ചയാണ്. 50കാരനായ ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക കുറിപ്പ് എഴുതിയിരിക്കുകയാണിപ്പോള്‍.

തൃണമൂലിന്റെ പ്രതികരണം

തൃണമൂലിന്റെ പ്രതികരണം

നേതാക്കളുടെ കൂട്ടമായ കൂറുമാറ്റത്തില്‍ ആശങ്കയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. മമത ബാനര്‍ജിയുടെ കീഴില്‍ പാര്‍ട്ടി ശക്തമാണ് എന്നും അവര്‍ അവകാശപ്പെടുന്നു. 2021ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു.

കോണ്‍ഗ്രസ്-സിപിഎം സഖ്യം

കോണ്‍ഗ്രസ്-സിപിഎം സഖ്യം

ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, ഇടത്-കോണ്‍ഗ്രസ് സഖ്യം എന്നിവരുടെ ത്രികോണ മല്‍സരത്തിന് ബംഗാള്‍ ഇത്തവണ സാക്ഷിയാകും. ബംഗാളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ പിസിസി അധ്യക്ഷനായി അടുത്തിടെ ഹൈക്കമാന്റ് നിയോഗിച്ചിരുന്നു.

കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍കേരളത്തിലും മണ്ണിളകി; അമ്പരന്ന് സോണിയ ഗാന്ധി, മൂര്‍ച്ച കൂട്ടി ജി23 നേതാക്കള്‍, അഴിച്ചുപണി ഉടന്‍

എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെഎല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

English summary
Besides Trinamool Congress CPM, CPI and Congress Sitting MLAs to Join BJP at Amit Shah’s rally in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X