കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിലെ ബസ്സുകളില്‍ ഇനി കണ്ടക്ടര്‍മാരില്ല; പുതിയ സര്‍വീസുമായി ബെസ്റ്റ് ബസ്

  • By Desk
Google Oneindia Malayalam News

മുംബൈ: നഗരത്തില്‍ കണ്ടക്ടര്‍മാരില്ലാത്ത ബസ് സര്‍വീസുകള്‍ ആരംഭിച്ച് മുംബൈ സിവില്‍ ബോഡിയുടെ ഗതാഗത വിഭാഗമായ ബെസ്റ്റ്. ബുധനാഴ്ച മുതല്‍ ആദ്യമായി രണ്ട് റൂട്ടുകളില്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് സര്‍വീസ് ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കണം. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് മുതല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയും ചര്‍ച്ച് ഗേറ്റ് മുതല്‍ നരിമാന്‍ പോയിന്റ് വരെയും തെക്കന്‍ മുംബൈ റൂട്ടുകളില്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുഭാഷ് ചോപ്രയെ ദില്ലി കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു; ഇത് രണ്ടാമൂഴംസുഭാഷ് ചോപ്രയെ ദില്ലി കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു; ഇത് രണ്ടാമൂഴം

ഈ ബസുകള്‍ രാവിലെ തിരക്കേറിയ സമയങ്ങളില്‍ പ്രവര്‍ത്തിക്കും. മറ്റ് ബസുകളെപ്പോലെ എവിടെയും നിര്‍ത്തുകയുമില്ല. യാത്ര പുറപ്പെടുന്ന സ്റ്റോപ്പുകളില്‍ നിന്ന് കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കും. ടിക്കറ്റ് ഇല്ലാതെ ആരും യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bus

വിനോദ സഞ്ചാരികള്‍, ഓഫീസില്‍ പോകുന്നവര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ ഈ രണ്ട് റൂട്ടുകളും ജനപ്രിയമാണ്. ഈ ബസുകള്‍ക്കിടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തതിനാല്‍ ഇത് യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാരെ വേഗത്തില്‍ എത്താന്‍ സഹായിക്കുകയും ചെയ്യും.

English summary
BEST started bus services in Mumbai without conductors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X