
പെഗാസസിന്റെ പുതിയ പതിപ്പ് വന്നോയെന്ന് ചോദിക്കാന്‍ ഇതാണ് ബെസ്റ്റ് ടൈം; മോദിയെ പരിഹസിച്ച് ചിദംബരം
ന്യൂദല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്വെയര് വിവാദത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം 30 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. പെഗാസസ് ചാര സോഫ്റ്റ്വെയറിന്റെ ഏതെങ്കിലും നൂതന പതിപ്പ് തങ്ങളുടെ കൈവശമുണ്ടോയെന്ന് ഇസ്രായേലിനോട് ചോദിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് പി ചിദംബരം പറഞ്ഞു. ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് ചിദംബരത്തിന്റെ പരിഹാസം.
'തീര്‍ച്ചയായും, പെഗാസസ് ചാര സോഫ്റ്റ്വെയറിന്റെ ഏതെങ്കിലും നൂതന പതിപ്പ് ഇസ്രായേലിനോട് ചോദിക്കാനുള്ള ഏറ്റവും നല്ല സമയമാണിത് 2 ബില്യണ്‍ ഡോളറിനായിരുന്നു അവസാന കരാര്‍. ഇന്ത്യക്ക് ഇത്തവണ മികച്ച പ്രകടനം നടത്താനാകും. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ സങ്കീര്‍ണ്ണമായ ചാര സോഫ്റ്റ്വെയര് ലഭിക്കുകയാണെങ്കില്‍, നമുക്ക് അവര്‍ക്ക് 4 ബില്യണ്‍ ഡോളര്‍ പോലും നല്കാന് കഴിയും,' ചിദംബരം ട്വീറ്റ് ചെയ്തു.
ഇന്ന് കടുത്ത നിയന്ത്രണം, ലോക്ഡൗണിന് സമാനം, അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ച് 30 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി മോദി പ്രത്യേക വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു 'നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളായി ശക്തമായ ബന്ധമാണുള്ളത് എന്നായിരുന്നു പ്രധാനമന്ത്രി മോദി വീഡിയോയില്‍ പറഞ്ഞിരുന്നത്. 2017ല്‍ ഇന്ത്യയ്ക്കും ഇസ്രായേലിനുമിടയില്‍ ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടന്നിരുന്നു. അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഇടപാടിന്റെ മറവില്‍ ഇസ്രയേലി സ്പൈവെയറായ പെഗാസസും ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ സര്‍ക്കാരിന്റെ അറിവോടെയാണ് എന്‍ എസ് ഒ നിര്‍മിത സോഫ്റ്റ്വെയര് ഇന്ത്യ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഇസ്രയേല്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. 2017 ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സോഫ്റ്റ്വെയര് വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വെയര് വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഈ ചാര സോഫ്റ്റ്വെയര് വാങ്ങിയതിനെക്കുറിച്ചും അത് ദുരുപയോഗം ചെയ്തതിനെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അമേരിക്കയടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ ലഭ്യമാക്കാനായിരുന്നു പദ്ധതിയെങ്കിലും അമേരിക്ക സോഫ്റ്റ് വെയര്‍ വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞ്ടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും ചാരപ്പണി ചെയ്യാനാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി സര്‍ക്കാര്‍ രാജ്യദ്രോഹിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ യുദ്ധായുധം പ്രയോഗിക്കുകയും ചെയ്തതെന്നായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചത്.

നേരത്തെ ഇന്ത്യയില്‍ നിരവധി പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ആര് വി രവീന്ദ്രന് അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയത്. ഈ സമിതിയുടെ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
PM said that it is the best time to set new goals in the India-Israel relationship
— P. Chidambaram (@PChidambaram_IN) January 30, 2022
Of course, it is the best time to ask Israel if they have any advanced version of the Pegasus spyware
The last deal was for billion. India can do better this time. If we get more sophisticated spyware ahead of the 2024 elections, we can give them even billion
— P. Chidambaram (@PChidambaram_IN) January 30, 2022