Get Updates
Get notified of breaking news, exclusive insights, and must-see stories!

പകയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍; പ്രിയങ്കയെ ഞാന്‍ നിങ്ങള്‍ക്ക് വിട്ടുനല്‍കുകയാണ്, സംരക്ഷിക്കണം: വാദ്ര

ദില്ലി: ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഉത്തര്‍പ്പദേശില്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് ആശംസകളുമായി ഭര്‍‌ത്താവ് റോബര്‍ട്ട് വാദ്ര. രാഷ്ട്രീയ രംഗത്ത് പുതിയ ചുവടുകള്‍ വെക്കുന്ന പ്രിയങ്ക ഗാന്ധിക്ക് ഫേസ്ബുക്കിലൂടെയാണ് റോബര്‍ട്ട് വാദ്ര ആശംസകള്‍ അറിയിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കാനുള്ള നിന്‍റെ പുതിയ യാത്രക്കും എല്ലാവിധ ആശസംകളും അറിയിക്കുന്നതായി റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിക്കുന്നു. തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..

നീ എന്‍റെ ഒരു നല്ല സുഹൃത്താണ്, അനുയോജ്യയായ ഒരു ഭാര്യ എന്നതിനോടൊപ്പം തന്നെ നമ്മുടെ മക്കള്‍ക്ക് നല്ലൊരു അമ്മയാണ്. പ്രതികാരവും ക്രൂരവുമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോഴത്തേത്. പക്ഷെ ഇന്ത്യയിലെ ജനങ്ങളെ സേവിക്കേണ്ടത് നിന്‍റെ കടമയാണെന്ന് എനിക്കറിയാം. അവളെ ജനങ്ങളുടെ കയ്യിലേക്ക് ഏല്‍പ്പിക്കുയാണ്. അവളെ നിങ്ങള്‍ സംരക്ഷിക്കണമെന്നും വാദ്ര കുറിപ്പില്‍ ആവശ്യപ്പെടുന്നു.

rob

അതേസമയം ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച ഒരുക്കിയത്. ലക്നൗ വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്കയെ പ്രത്യേകം തയ്യാറാക്കിയ ബസിലാണ് പാര്‍ട്ടി ഓഫീസിലേക്ക് എത്തിച്ചത്. പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജോതിരാധിത്യ സിന്ധ്യ എന്നിവരും റോഡ് ഷോയില്‍ അണിനിരന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+