മോദിക്ക് പെണ്‍കുട്ടികള്‍ എഴുതി, 100 മീറ്റര്‍ നീളത്തില്‍ ഒരു കത്ത്!
കാണ്‍പൂര്‍: പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ചിലത് പറയാനുണ്ട്. പറയാനുണ്ട് എന്ന് വെറുതെ പറയുകയല്ല, എല്ലാം കൂടി ഒരു കടലാസില്‍ എഴുതി അയക്കുകയും ചെയ്തു. ഈ പെണ്‍കുട്ടികള്‍ മോദിക്ക് എഴുതിയ കത്തിന്റെ നീളമെത്രയെന്നോ, 100 മീറ്റര്‍. കാണ്‍പൂരിലെ എം പിയും ബി ജെ പി മുതിര്‍ന്ന നേതാവുമായി മുരളീ മനോഹര്‍ ജോഷി വഴിയാണ് കത്ത് മോദിയുടെ പക്കലെത്തുക.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ബേഠീ ബച്ചാവോ ബേഠി പഠാവോ (പെണ്‍കുട്ടികളെ സംരക്ഷിക്കൂ, പെണ്‍മക്കളെ പഠിപ്പിക്കൂ) ക്യാംപെയ്‌ന് നരേന്ദ്ര മോദി തുടക്കമിട്ടത്. പെണ്‍കുട്ടികളുടെ നിരക്ക് രാജ്യത്ത് ഏറ്റവും കുറവുളള ഹരിയാനയിലെ പാനിപ്പത്തില്‍ വെച്ചാണ് മോദി ഈ പദ്ധതി തുടങ്ങിയത്.

കാണ്‍പൂരിലെ പെണ്‍കുട്ടികളുടെ കത്ത് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ പക്കലെത്തിക്കുമെന്ന് യുഗ് ദദീചി ബേഠി ബച്ചാവോ അഭിയാന്‍ കണ്‍വീനര്‍ മനോജ് സാംഗര്‍ പറഞ്ഞു. രാജ്യമെങ്ങും പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പെണ്‍കുട്ടിളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ബേഠി ബച്ചാവോ അഭിയാന്‍ തുടങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications