കാമുകന്റെ ചതി....36കാരിയായ യുവതി ചെയ്തത്!! എല്ലാം കത്തിച്ചു ചാമ്പലാക്കി

  • Written By:
Subscribe to Oneindia Malayalam

പൂനെ: വഞ്ചിച്ച് മുങ്ങി വിവാഹം കഴിക്കുന്ന കാമുകന്‍മാര്‍ക്ക് ഇതാ വീണ്ടുമൊരു മുന്നറിയിപ്പ്. ഇത്തവണ മഹാരാഷ്ട്രയിലെ പൂനെയിലാണ് കാമുകിയുടെ തനിനിറം കണ്ടത്. 36 കാരിയായ യുവതിയാണ് കാമുകന്റെ വഞ്ചനയ്ക്ക് നല്ല എട്ടിന്റെ പണി കൊടുത്തത്.

മോഹന്‍ലാല്‍ വഴി കേരളമെങ്കിൽ രജനീകാന്ത് വഴി തമിഴ്‌നാട്..!! മൂന്നും കല്‍പ്പിച്ച് ബിജെപി..!!

അച്ഛനെ കണ്ടു പഠിക്കൂ!!! പറഞ്ഞത്...ഉദ്ധേശിച്ച ആള്‍, പക്ഷെ കാര്യം എല്ലാവര്‍ക്കും മനസ്സിലായി!!

തീയിട്ടു

കാമുകന്റെ വഞ്ചനയില്‍ രോഷം പൂണ്ട യുവതി വിവാഹപന്തല്‍ അഗ്നിക്കിരയാക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. വിവാഹത്തിനു തൊട്ടു മുമ്പുള്ള ദിവസമായിരുന്നു യുവതിയുടെ പരാക്രമം.

ബൈക്കും കത്തിച്ചു

വിവാഹപന്തല്‍ കത്തിക്കുന്നതിനു മുമ്പ് മറ്റൊരു ആക്രമണം കൂടി യുവതിയുടെ ഭാഗത്തു നിന്നുണ്ടായി. കാമുകന്റെ വീടിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും യുവതി കത്തിച്ചു ചാമ്പലാക്കി. താന്‍ അയാള്‍ക്കു സമ്മാനമായി കൊടുത്ത ബൈക്കാണ് ഇതെന്ന് യുവതി പറയുന്നു.

പരാതി നല്‍കി

തന്റെ ബൈക്ക് ആരോ കത്തിച്ചുവെന്ന് യുവാവ് തൊട്ടടുത്ത ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച തന്റെ വിവാഹപന്തല്‍ കത്തിച്ചുവെന്ന് മറ്റൊരു പരാതിയുമായി അയാള്‍ വരികയായിരുന്നുവെന്നു പോലീസ് പറയുന്നു.

യുവതി അറസ്റ്റില്‍

വ്യാഴാഴ്ചയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് രണ്ടു കുറ്റങ്ങളും ചെയ്തതെന്ന് യുവതി സമ്മതിച്ചു.

ആറു വര്‍ഷമായുള്ള അടുപ്പം

കഴിഞ്ഞ ആറു വര്‍ഷമായി താനും അയാളും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു യുവതി പറയുന്നു. തന്നെ വിവാഹം ചെയ്യാമെന്ന് അയാള്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ മറ്റൊരു യുവതിയെ വിവാവം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചത് തന്നെ പ്രകോപിതയാക്കുകയായിരുന്നുവെന്നും യുവതി വിശദമാക്കി.

അറിയിച്ചിരുന്നു

കാമുകന്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വധുവിന്റെ വീട്ടിലെത്തി തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍ വിവാഹവുമായി അവര്‍ മുന്നോട്ടുപോയതോടെയാണ് താന്‍ ഇത്തരമൊരു സാഹസത്തിവു മുതിര്‍ന്നതെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.

തട്ടിക്കൊണ്ടുപോയി

ഉത്തര്‍പ്രദേശില്‍ തന്നെ വഞ്ചിച്ചു മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്ക് ചൂണ്ടി വിവാഹവേദിയില്‍ നിന്നു കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി നടന്നത്.

English summary
A 36-year-old woman allegedly set her lover's wedding pandal on fire.
Please Wait while comments are loading...