കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

900 ജീവനക്കാരെ വീഡിയോ കോളിലൂടെ പിരിച്ചുവിട്ട് ബെറ്റര്‍ഇന്ത്യ.കോം സിഇഒ ; വീഡിയോ വൈറലാകുന്നു

Google Oneindia Malayalam News

ദില്ലി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധാരാളം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്തകള്‍ അടുത്തിടെയായി കേട്ടിട്ടുണ്ട്. കൊവിഡ് കമ്പനികളുടെ പ്രവര്‍ത്തനത്തെയും സാമ്പത്തികമായ പ്രതിസന്ധിയും സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നീക്കത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

മുല്ലപ്പെരിയാര്‍; തമിഴ്‌നാടിന്റേത് ശുദ്ധമര്യാദകേടും പോക്രിത്തരവും, രൂക്ഷ വിമര്‍ശനവുമായി എംഎം മണിമുല്ലപ്പെരിയാര്‍; തമിഴ്‌നാടിന്റേത് ശുദ്ധമര്യാദകേടും പോക്രിത്തരവും, രൂക്ഷ വിമര്‍ശനവുമായി എംഎം മണി

എന്നാല്‍ ഇപ്പോഴിതാ ഒരു കമ്പനിയുടെ സിഇഒ തങ്ങളുടെ 900ഓളം ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബെറ്റര്‍. കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ് ആണ് 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിട്ടത്. വിശദാംശങ്ങളിലേക്ക്...

1

ഇന്ത്യയിലും അമേരിക്കയിലും ജോലി ചെയ്യുന്ന തങ്ങളുടെ 900 ജീവനക്കാരെ വിശാല്‍ ഖാര്‍ഖ് വീഡിയോ കോളിലൂടെ പിരിച്ചുവിടുകയായിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്ന പ്രഖ്യാപനത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ യോഗത്തില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

2

അവധിക്കാലത്തിന് തൊട്ടുമുമ്പ് വന്ന ഞെട്ടിക്കുന്ന ഈ വാര്‍ത്ത എല്ലാവരെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല. ഇപ്പേള്‍ ഈ വീഡിയോ കോളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നിങ്ങള്‍ പിരിച്ചുവിടാന്‍ പോകുന്ന നിര്‍ഭാഗ്യവരായ വ്യക്തികളാണ്. നിങ്ങളെ ഈ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നു. - വിശാല്‍ സൂം കോളില്‍ പറഞ്ഞു.

3

ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നത് വലിയ വാര്‍ത്തകളുമായി അല്ല. നിങ്ങള്‍ക്കറിയാവുന്നതുപോലെ മാര്‍ക്കറ്റ് ഇപ്പോള്‍ മാറിയിരിക്കുന്നു, അതിജീവിക്കാന്‍ ഞങ്ങള്‍ അതിനോടൊപ്പം നീങ്ങേണ്ടതുണ്ട്, നമുക്ക് തുടര്‍ന്നും അഭിവൃദ്ധി പ്രാപിക്കുകയും നമ്മുടെ ദൗത്യം നിറവേറ്റുകയും ചെയ്യാം. ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല. പക്ഷേ, എന്റെ തീരുമാനം ഇങ്ങനെയാണ്. നിങ്ങള്‍ ഈ വാര്‍ത്ത എന്നില്‍ നിന്ന് തന്നെ കേള്‍ക്കണമെന്ന് ആഗ്രഹിച്ചു. ഇത് ശരിക്കും വെല്ലുവിളി നിറഞ്ഞ ഒരു തീരുമാനമായിരുന്നെന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.

4

തന്റെ കരിയറില്‍ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വരുന്നതെന്നും കോണ്‍ഫറന്‍സ് കോളിനിടെ അദ്ദേഹം സൂചിപ്പിച്ചു. അവസാനമായി അത് ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞു. ഇത്തവണ ഞാന്‍ കൂടുതല്‍ ശക്തനായി നില്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിപണി, കാര്യക്ഷമത, പ്രകടനങ്ങള്‍, ഉല്‍പ്പാദനക്ഷമത എന്നിങ്ങനെ പല കാരണങ്ങളാല്‍ ഞങ്ങള്‍ കമ്പനിയുടെ 15% പിരിച്ചുവിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
Marakar might not satisfy my fans but won awards says Mohanlal | Oneindia Malayalam

English summary
BetterIndia.com fires 900 employees over Zoom call; video is going viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X