കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്!! കോണ്‍ഗ്രസിന് തന്നെ സാധ്യത, ബിജെപിക്ക് തകര്‍ച്ച, സാത്താ ബസാര്‍ പ്രവചനം

  • By
Google Oneindia Malayalam News

ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഇനി ഒരു ഘട്ടം മാത്രമാണ് ബാക്കിയുള്ളത്. മെയ് 19 നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മൂന്ന് ദിവസം കഴിഞ്ഞ് മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതേസമയം തനിച്ച് ഭൂരിപക്ഷം ലഭിച്ചേക്കില്ല നിഗമനത്തില്‍ സഖ്യകക്ഷികളെ ബിജെപി തേടി തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അവസാന ഘട്ടം അടുത്തതോടെ മധ്യപ്രദേശില്‍ അടക്കം കനത്ത തിരിച്ചടിയാണ് ബിജെപി കാത്തിരിക്കുന്നതെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള വാതുവെപ്പ് കമ്പനിയായ സാറ്റാ ബസാറിന്‍റെ പ്രവചനം. നേരത്തേ ബിജെപി വിജയം പ്രവചിച്ച കമ്പനിയാണ് അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

 ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

മോദി തരംഗത്തില്‍ 2014 ല്‍ ബിജെപി നേടിയ കൂറ്റന്‍ വിജയം ഇത്തവണ ആവര്‍ത്തിക്കാനകുമോയെന്ന ആശങ്ക ബിജെപിയ്ക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 543 സീറ്റുകള്‍ 282 സീറ്റുകളായിരുന്നു ബിജെപി നേടിയത്.

 വിയര്‍ക്കും

വിയര്‍ക്കും

അതേസമയം ഇത്തവണ ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ അനുകൂലമല്ല. 55 സീറ്റുകള്‍ വരെ കൂടുതല്‍ നേടുമെന്ന് അധ്യക്ഷന്‍ അമിത് ഷാ പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയം നേതൃത്വത്തിനുണ്ട്. ഇതോടെ പരമാവധി സഖ്യകക്ഷികളെ വലയിലാക്കാനുള്ള ചര്‍ച്ചകളും ബിജെപിയുടെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു.

 ഹിന്ദി ഹൃദയ ഭൂമിയില്‍

ഹിന്ദി ഹൃദയ ഭൂമിയില്‍

ഇത്തവണ ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകുമെന്ന വിലയിരുത്തല്‍ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തേരോട്ടവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ ഉയര്‍ന്നതും കഴിഞ്ഞ വര്‍ഷത്തെ സീറ്റുകളെ അപേക്ഷിച്ച് ബിജെപിക്ക് കനത്ത കുറവ് വരുത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 അവസാന ലാപ്പില്‍

അവസാന ലാപ്പില്‍

തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായപ്പോഴേക്കും ബിജെപിക്ക് പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ ആയില്ലെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള വാതുവെപ്പ് കമ്പനിയായ സാറ്റാ ബസാറും പ്രവചിക്കുന്നത്. 10 ദിവസം മുന്‍പ് വരെ ബിജെപിയുടെ വിജയമായിരുന്നു സാറ്റാ ബസാര്‍ പ്രവചിച്ചിരുന്നത്.

 സീറ്റുകള്‍ നേടും

സീറ്റുകള്‍ നേടും

ബിജെപി 240 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു സാറ്റാ ബസാര്‍ പ്രവചനം. എന്നാല്‍ അവസാന ഘട്ടമായപ്പോഴേക്കും ബിജെപി കിതച്ചെന്നും കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നുമാണ് പ്രവചനം.
അതേസമയം ബിജെപിക്ക് 220 സീറ്റുകള്‍ വരെയാണ് പ്രവചിക്കപ്പെടുന്നത്.

 പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിജയമായിരുന്നു സറ്റാ ബസാര്‍ പ്രവചിച്ചത്. കോണ്‍ഗ്രസിന് 122 സീറ്റുകള്‍ വരെയായിരുന്നു പ്രവചനം. അതേസമയം ബിജെപിക്ക് 100 സീറ്റുകളും പ്രവചിക്കപ്പെട്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി. ബിജെപി 90 ലേക്ക് കൂപ്പുകുത്തി.

 എട്ട് മണ്ഡലങ്ങള്‍

എട്ട് മണ്ഡലങ്ങള്‍

മധ്യപ്രദേശില്‍ അവസാന ഘട്ടത്തില്‍ എട്ട് മണ്ഡലങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്നത്. ഇതില്‍ ഏഴ് സീറ്റുകളില്‍ ബിജെപിയായിരുന്നു 2014 ല്‍ വിജയിച്ചത്. ഭോപ്പാലില്‍ കോണ്‍ഗ്രസിന്‍റെ ദിഗ്വിജയ് സിങ്ങിനാണ് വിജയം കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ബിജെപിയുടെ പ്രഗ്യാ ഠാകൂര്‍ വന്നതോടെ സ്ഥിതി മാറിയെന്നാണ് കണക്കാക്കുന്നത്.

 കഴിഞ്ഞേക്കില്ല

കഴിഞ്ഞേക്കില്ല

ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിക്ക് 220 സീറ്റിന് മുകളില്‍ നേടാന്‍ കഴിഞ്ഞേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം അവസാന നിമിഷം പല കാര്യങ്ങളും ഫലത്തെ സ്വാധീനിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.

 സ്വാധീനിക്കും

സ്വാധീനിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും തിരഞ്ഞെടുപ്പ് റാലികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം, പാര്‍ട്ടിക്ക് ഉള്ളിലെ ആഭ്യന്തര വിഷയങ്ങള്‍ എന്നിവ ഇനിയും ജയപരാജയത്തെ സ്വാധീനിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
betting market satta bazar drop in support for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X