• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയിൽ മാധ്യമപ്രവർത്തകർക്ക് രക്ഷയില്ല; ആക്രമണങ്ങൾ വർധിക്കുന്നു, പ്രവർത്തന രഹിതമായി ഹെൽപ് ലൈൻ!

ദില്ലി: രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന അലസ്ഥയാണ് ഇപ്പോഴുള്ളത്. ഓരോവര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ കെല്ലപ്പെടുന്നതിന്റെയും ജയിലിലടയ്ക്കപ്പെടുന്നതിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.2018ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കാല്‍ നൂറ്റാണ്ടില്‍ 79 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?

2018ൽ മാത്രം കഴിഞ്ഞ വര്‍ഷം മാത്രം 260 മാധ്യമപ്രവര്‍ത്തകരാണ് തൊഴില്‍ ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടത് എന്നതും ആശങ്കയുളവാക്കുന്ന ഒന്നാണ്. പത്ര സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ എന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയുടെയും ഭീകരവാദത്തിന്റെയും ഇടമായ പാകിസ്താന്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പിറകിലേക്ക് പോയിരിക്കുന്നതെന്നും ആശങ്കയുയർത്തുണ്ട്.

ഹെൽപ് ലൈൻ

ഹെൽപ് ലൈൻ

എന്നാൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകർ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാവുന്നത് ഉത്തർപ്രദേശിലാണെന്നാണ് റിപ്പോർട്ടുകൾ. 2015-ല്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ ജാഗേന്ദ്രയുടെ കൊലപാതകമുണ്ടാക്കിയ വിവാദത്തോടെ അഖിലേഷ് യാദവ് സർക്കാർ മാധ്യമപ്രവർത്തകർക്കായി ഹെൽപ് ലൈൻ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അത് പ്രവർത്തനക്ഷമമല്ല. 2011 മുതൽ 2016 വരെയുള്ള കാലഘടത്തിൽ മധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ 70 കേസുകളാണ് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരുന്നത്.

പെട്രോളൊഴിച്ച് കത്തിച്ചു

പെട്രോളൊഴിച്ച് കത്തിച്ചു

2015ൽ ഷാജഹാന്‍പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാഗേന്ദ്ര അനധികൃത ഖനനത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.അഖിലേഷിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന രാം മൂര്‍ത്തി വര്‍മയുടെ അനുയായികളാണ് ഇതിനു പിന്നിലെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ ജീവനു നേര്‍ക്കു ഭീഷണി ഉയരുന്നതായി കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്‍പ് ജാഗേന്ദ്ര സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

കണക്കുകൾ ഇല്ലാതെ കൈമലർത്തുന്നു

കണക്കുകൾ ഇല്ലാതെ കൈമലർത്തുന്നു

പിന്നീട് 2016ലാണ് അഖിലേഷ് യാദവ് സർക്കാർ ഒരു ഹെൽപ് ലൈൻ രൂപീകരിക്കുന്നത്. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനായിരുന്നു ഹെല്‍പ്പ്‌ലൈനിന്റെ ചുമതല. രാജ്യത്ത് ആദ്യമായായിരുന്നു ഇത്തരത്തിൽ ഒരു സംരംഭം. എന്നാൽ പിന്നീട് മൂന്ന് വർഷം രിന്നടുമ്പോൾ എന്നാല്‍ മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഹെല്‍പ്പ്‌ലൈനിലൂടെ എത്ര പേര്‍ക്കു സഹായം നല്‍കിയെന്ന കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

ഹെൽപ് ലൈൻ നിലച്ചെന്ന് സ്ഥിരീകരണം

ഹെൽപ് ലൈൻ നിലച്ചെന്ന് സ്ഥിരീകരണം

കുറച്ചുനാള്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിച്ചെന്നും പിന്നീട് നിലയ്ക്കുകയായിരുന്നെന്നുമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ശിശിര്‍ സിങ് പറയുന്നത്. ചിലയാളുകള്‍ ജലവിതരണം തടസ്സപ്പെടുത്തുന്നതിനെത്തുടര്‍ന്ന് വീടുകള്‍ വില്‍ക്കേണ്ടിവന്ന ദളിതരുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിജ്‌നോറുകാരനായ ആശിഷ് തോമര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെൽപ് ലൈനിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം വ്യക്തമാരക്കുന്നത്.

പരസ്പരം പഴിചാരി പാർട്ടികൾ

പരസ്പരം പഴിചാരി പാർട്ടികൾ

അതേസമയം മിര്‍സാപുരില്‍ ഈ മാസം രണ്ടിന് ആള്‍ക്കൂട്ട ആക്രമണം നേരിട്ട കൃഷ്ണ കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനും ഇതേ അനുഭവം തന്നെയാണു നേരിട്ടത്. സർക്കാരിൻ നിന്ന് ഇപ്പോൾ മാധ്യമ പ്രവർത്തകർക്ക് ഒരു തരത്തിലുള്ള സഹായങ്ങളും ലഭിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഹെല്‍പ്പ്‌ലൈന്‍ അവസാനിപ്പിച്ചതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം. ഇതു ജനാധിപത്യപരമല്ലെന്നും സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു.

English summary
Between 2011 and 2016, 70 cases of violence against journalists in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more