പത്താന്‍കോട്; ജനങ്ങള്‍ക്ക് ഡ്രോണ്‍ തീവ്രവാദി ആക്രമണ മുന്നറിയിപ്പ്
ദില്ലി: ജനുവരിയില്‍ തീവ്രവാദി ആക്രമണമുണ്ടായ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ മുന്നറിയിപ്പ്. തീവ്രവാദികള്‍ നൂതനമായ സാങ്കേതിക വിദ്യയിലൂടെ ആക്രമിക്കാന്‍ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
റിമോട്ട് കണ്ട്രോള് പാരമോട്ടോര്സ്, ഡ്രോണ്‍, ഗ്ലൈഡേര്‍സ് എന്നിവ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. ഡ്രോണുകളുടെ ചിത്രം ഉള്‍പ്പെട്ട ഫോട്ടോകള്‍ പ്രദേശത്ത് വിതരണം ചെയ്യുകയാണ്. സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും ജനങ്ങള്‍ക്ക് കൈമാറി.

കനത്ത സുരക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പത്താന്‍കോട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ബേസിന്റെ മതിലുകളില്‍ അതിക്രമിച്ചു കടക്കുന്നവരെ വെടിവെക്കുമെന്ന സുരക്ഷാ മുന്നറിയിപ്പും പതിച്ചിട്ടുണ്ട്. പത്താന്‍കോട്ട് വീണ്ടും തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്ശമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ഫോഴ്സ് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നുണ്ടെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് രാകേഷ് കൗശലും പറയുന്നു. പോലീസ് ഫോഴ്സ് തങ്ങളുടെതായ രീതിയില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. മറ്റ് ഏജന്‍സികളുമായി സഹകരിച്ച് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications