കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്; ജനങ്ങള്‍ക്ക് ഡ്രോണ്‍ തീവ്രവാദി ആക്രമണ മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജനുവരിയില്‍ തീവ്രവാദി ആക്രമണമുണ്ടായ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മുന്നറിയിപ്പ്. തീവ്രവാദികള്‍ നൂതനമായ സാങ്കേതിക വിദ്യയിലൂടെ ആക്രമിക്കാന്‍ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

റിമോട്ട് കണ്‍ട്രോള്‍ പാരമോട്ടോര്‍സ്, ഡ്രോണ്‍, ഗ്ലൈഡേര്‍സ് എന്നിവ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. ഡ്രോണുകളുടെ ചിത്രം ഉള്‍പ്പെട്ട ഫോട്ടോകള്‍ പ്രദേശത്ത് വിതരണം ചെയ്യുകയാണ്. സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും ജനങ്ങള്‍ക്ക് കൈമാറി.

drone

കനത്ത സുരക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പത്താന്‍കോട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ബേസിന്റെ മതിലുകളില്‍ അതിക്രമിച്ചു കടക്കുന്നവരെ വെടിവെക്കുമെന്ന സുരക്ഷാ മുന്നറിയിപ്പും പതിച്ചിട്ടുണ്ട്. പത്താന്‍കോട്ട് വീണ്ടും തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എയര്‍ഫോഴ്‌സ് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നുണ്ടെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ രാകേഷ് കൗശലും പറയുന്നു. പോലീസ് ഫോഴ്‌സ് തങ്ങളുടെതായ രീതിയില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. മറ്റ് ഏജന്‍സികളുമായി സഹകരിച്ച് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English summary
Beware of drone terror attacks, air force tells people in Pathankot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X