സൂക്ഷിക്കുക, ഈ ബ്ലൂ വെയ്ല് ആപ്പുകളും മാല്‍വെയറുകളും ചോര്‍ത്തുന്നത് നിങ്ങളുടെ ഡാറ്റ...
ബ്ലൂ വെയ് ല്‍ ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടടങ്ങുന്നില്ല. ബ്ലൂ വെയ് ഗെയിം ഡൗണ്‍ലോഡ് ചെയ്യാമെന്ന് അവകാശപ്പെട്ടു വരുന്ന സൈറ്റുകള്‍ നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്ലൂ വെയ്ല് മാല്‍വെയറുകള്‍ പടരുന്നുണ്ടെന്നും അത്തരം സൈറ്റുകള്‍ തുറക്കരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇത്തരം സൈറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ബ്ലൂ വെയ്ല് ഗെയിമിലേക്കുള്ള ലിങ്കുകള്‍ ഇല്ലെന്നും വിവരങ്ങള്‍ ചോര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്.

ഹാഷ്ടാഗുകള്‍
ബ്ലൂ വെയ്ല് നമ്പര്‍ ഗെയിമുമായി ബന്ധപ്പെട്ട് ഹാഷ്ടാഗുകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ടെന്നും കൗതുകത്തിനു വേണ്ടിയെങ്കിലും പലരും ഈ സൈറ്റുകള്‍ തുറക്കാറുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. അത്തരം ഹാഷ്ടാഗുകള്‍ പോലും അപകടകാരികളാണെന്നാണ് നിര്‍ദ്ദേശം.

ഫിലിപ്പ് ബുഡെയ്ക്കിന്‍
ഫിലിപ്പ് ബുഡെയ്ക്കിന്‍ എന്ന റഷ്യന്‍ സ്വദേശിയാണ് ബ്ലൂ വെയ്ല് ഗെയിം വികസിപ്പിച്ചത്. ബയോളജിക്കല്‍ വേസ്റ്റുകളെ രാജ്യത്തിന് ആവശ്യമില്ല എന്നാണ് ബുഡെയ്ക്കിന്‍ പറയുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബ്ലൂ വെയില് ലിങ്കുകള്‍ ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലക്ഷണങ്ങള്‍
കടുത്ത നിരാശ, ദിനചര്യകളിലെ വ്യതിചലനം, കുടുബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉള്‍വലിയുന്ന പ്രവണതകള്‍, സന്തോഷമില്ലാത്ത പ്രകൃതം, ചെയ്യുന്ന കാര്യങ്ങളിലെ താത്പര്യക്കുറവ്, ഭക്ഷണത്തോട് താത്പര്യമില്ലായ്മ, ഉറക്കക്കുറവ് എന്നീ ലക്ഷണങ്ങളാണ് ബ്ലൂ വെയ് ല്‍ കളിക്കുന്നവരില്‍ സാധാരണയായി കണ്ടുവരുന്നത്.

50-ാം ഘട്ടത്തില്‍ ആത്മഹത്യ
ബ്ലൂ വെയ് ല്‍ ഗെയിമിന്റെ 50-ാമത്തേതും ഏറ്റവും അവസാനത്തേതുമായ ചലഞ്ചാണ് ആത്മഹത്യ ചെയ്യുക എന്നത്. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നുണ്ട്.
ഗെയിമിന് അകപ്പെട്ടുപോകുന്നവരില്‍ അധികവും 10 നും 20 വയസിനും ഇടയിലുള്ളവരാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications