Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയെ പേടിപ്പിയ്ക്കുന്നത് 'ടക് ടക്' സംഘം

Delhi
ദില്ലി: ദില്ലി നഗരത്തില്‍ പൊലീസ് വേഷത്തില്‍ മോഷണം നടത്തുന്നത് പതിവ് സംഭവമായിരുന്നെങ്കില്‍ ഇപ്പോഴിതാ നഗരത്തെ വിറപ്പിയ്ക്കുന്നത് ടക് ടക് മോഷണം സംഘങ്ങളാണ്. ടക് ടക് എന്നുകേള്‍ക്കുമ്പോഴേ അല്‍പ്പം വശപ്പിശകാണെന്ന് തോന്നുന്നില്ലേ. ഈ പുത്തന്‍ മോഷണവും അതുപോലെ തന്നെയാണ്.

യാത്രക്കാരെ ലക്ഷ്യം വച്ചാണ് ഈ മോഷണം. കാറുകളിലെ ജനലുകളില്‍ തട്ടി (ടക് ടക്)യ ശേഷം കാര്‍ഡ്രൈവറോട് കാറിന്റെ ഓയില്‍ പുറത്ത് പോകുന്നുണ്ടെന്നോ മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് ശ്രദ്ധ തിരിപ്പിയ്ക്കും. ഇത്തരത്തില്‍ ഡ്രൈവറുടെ ശ്രദ്ധമാറ്റിയതിന് ശേഷം കാറിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചുമാറ്റി സംഘം സ്ഥലം വിടും. തിരികെ കാറില്‍ എത്തുമ്പോഴേയ്ക്കും വില പിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. 14, 15 വയസ്സുള്ള ആണ്‍കുട്ടികള്‍ വരെ സംഘത്തിലുണ്ട്.

കഴിഞ്ഞ ജനവരി മുതല്‍ സെപ്റ്റംബര്‍ ഒട്ടേറെ മോഷണങ്ങളാണ് തലസ്ഥാന നഗരിയില്‍ നടന്നതെന്ന് ഡെപ്യൂട്ടീ കമ്മീഷണര്‍ പി കരുണാകരന്‍ പറഞ്ഞു. കരോള്‍ ബാഗില്‍ നിന്ന് 40 ലക്ഷത്തിന്റെ കവര്‍ച്ച, ചാന്ദ്‌നി ചൗക്കിലെ ഒരു ബിസിനസുകാരനില്‍ നിന്ന് 60 ലക്ഷത്തിന്റെ കവര്‍ച്ച ഉത്തര്‍ പ്രദേശിലെ ഒരു വ്യാപാരിയില്‍ നിന്ന് 50ലക്ഷത്തിന്റെ കവര്‍ച്ച എന്നിവ ഉള്‍പ്പടെ വന്‍ മോഷണങ്ങളും സംഘം നടത്തിയിട്ടുണ്ട്

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ അധിവും തമിഴ് നാട്ടില്‍ നിന്നുള്ളവരാണ്. ഉത്തര്‍ പ്രദേശിലെ വ്യാപാരിയില്‍ നിന്ന് പണം കവര്‍ന്നത് കാറില്‍ നിന്നും ഓയില്‍ ചോരുന്നുവെന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ചാണ്. മാത്രമല്ല ചിലപ്പോള്‍ നിങ്ങള്‍ കാര്‍ നിര്‍ത്തുമ്പോഴോ കാറിലേയ്ക്ക് വരുമ്പോഴോ റോഡില്‍ പത്തിന്‌റെയും ഇരുപതിന്റെയും നോട്ടുകള്‍ വിതറിയശേഷം അത് നിങ്ങളുടെ പണമാണെന്നും താഴെ വീണതാണെന്നും സംഘം പറയും. കാറില്‍ നിന്ന് പുറത്തിറങ്ങി പത്ത് രൂപ നോട്ട് നിങ്ങള്‍ എടുക്കുമ്പോഴേയ്ക്കും കാറിനുള്ളില്‍ ഉണ്ടായിരുന്ന നിങ്ങളുടെ വില കൂടിയ ഫോണ്‍, ലാപ്‌ടോപ് എന്നിവ മോഷ്ടിച്ച് സംഘം കടക്കും. ദില്ലിയില്‍ ഇന്ദെര്‍പുരി, മദന്‍ഗീര്‍, നെഹ്‌റു പ്‌ളെയിസ് എന്നിവിടങ്ങളിലാണ് ടക്-ട്ക് സംഘത്തെ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+