കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ യുപിഐ ഐഡി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിനായി രാജ്യത്തെ ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (PM-CARE found) തുക കൈമാറാനായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിരുന്നു.

pm care fund

എന്നാല്‍ ഇതിനിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ ഒരു കൂട്ടം സോഷ്യല്‍ മീഡിയയിലൂടെ തട്ടിപ്പിന് ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ യുപിഐ ഐഡിക്ക് സമാനമായ വ്യാജ യുപിഐ ഐഡി നിര്‍മ്മിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തിയത്. ബുവനേശ്വര്‍ കുമാര്‍ എന്നൊരാളുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് തട്ടിപ്പ് സംഘത്തെ കണ്ടെത്തിയെന്നാണ് വിവരം.

വ്യാജ യുപിഐ ഐഡി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് തടത്താന്‍ സംഘം മുതിര്‍ന്നത്. ഈ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ pmcares@sbi എന്ന ഐഡിയിലേക്ക് മാത്രം പണം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ യുപിഐ ഐഡിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശരിയായ യുപിഐ ഐഡി ഏതെന്നും ഓര്‍മ്മിപ്പിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

കൊറോണയെ പ്രതിരോധിക്കുന്നതിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ആഹ്വാനം ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ഗവേഷണത്തിനും വേണ്ടിയാണ് പണം വിനിയോഗിക്കുക എന്ന് പ്രധാനമന്ത്രി അറിയിച്ചുട്ടുണ്ട്. പണം അയയ്ക്കാനുള്ള കൃത്യമായ വിവരങ്ങളും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ബോളിവുഡ് സിനിമ ലോകത്ത് നിന്നും നിരവധി വ്യവസായികളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രംഗത്തെത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. .ഔദ്യോഗിക യുപിഐ ഐഡിയില്‍ മാറ്റം വരുത്തി തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ മഹാരാഷ്ട്ര സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക ഐഡിയില്‍ ഒരക്ഷരം മാറ്റിയാണ് ഇയാള്‍ തട്ടിപ്പ് ശ്രമം നടത്തിയത്. പൊതു ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയ ഇയാളെ സൈബര്‍ ക്രൈം മുംബൈയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്.

English summary
Beware of this fake ID which asks you to contribute towards PM Cares Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X