കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭബാനിപൂരില്‍ മമതയെ ബിജെപി പൂട്ടുമോ: 2019 ല്‍ ടിഎംസി ഞെട്ടിയ മണ്ഡലം, ഗുജറാത്തികളും മാര്‍വാരികളും

Google Oneindia Malayalam News

ബംഗാള്‍: വലിയ ആകാംക്ഷയോടെയാണ് സെപ്റ്റംബര്‍ 30 ന് നടക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിനെ ദേശീയ രാഷ്ട്രീയം നോക്കിക്കാണുന്നത്. ചരിത്രം വിജയം നേടി മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുമ്പോള്‍ ഏതുവിധേനയും വിജയം പിടിച്ചെടുത്ത് ബംഗാളില്‍ സമീപകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടികള്‍ക്കെല്ലാം മറുപടി നല്‍കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.

ബിജെപിയും മമതയും നേര്‍ക്ക് നേര്‍ പേരാടുമ്പോള്‍ സിപിഎമ്മും മത്സര രംഗത്തുണ്ട്. അതേസമയം കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ തന്നെ ശക്തമായ പ്രചരണമാണ് മണ്ഡലത്തില്‍ നടക്കുന്നത്. മണ്ഡലത്തിലെ ഗുജറാത്ത്, മാര്‍വാരി വംശജരുടെ സ്വാധീനത്തിലാണ് ബിജെപിയുടെ പ്രതീക്ഷ.

അഭ്യൂഹങ്ങള്‍ക്ക് വിരാമം?, കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കില്ല: ഡി രാജയുമായി കൂടിക്കാഴ്ച നടത്തിഅഭ്യൂഹങ്ങള്‍ക്ക് വിരാമം?, കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കില്ല: ഡി രാജയുമായി കൂടിക്കാഴ്ച നടത്തി

ഭബാനിപൂർ

ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ 40 ശതമാനം വോട്ടർമാരും ഗുജറാത്ത്, മാർവാരി, സിഖ്, ബിഹാരി വംശജരാണ്. ബാക്കി വരുന്ന 60 ശതമാനം ബംഗാളികളില്‍ 20 ശതമാനത്തോളം മുസ്ലിങ്ങളുമാണ്. ഇത്രയധികം മാര്‍വാഡി, ഗുജറാത്ത് വംശജര്‍ ഉള്ള മണ്ഡലമായതിനാല്‍ തന്നെ തങ്ങള്‍ക്ക് മണ്ഡലത്തില്‍ മുന്‍തൂക്കം ഉണ്ടെന്നാണ് ബിജെപിയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മണ്ഡലത്തിലെ ചരിത്രം ഓര്‍മ്മിപ്പിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവര്‍ക്ക് മറുപടി നല്‍കുന്നത്.

മണ്ഡലത്തില്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രമാണ് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നോട്ട് പോയത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലായിരുന്നു അത്. ദക്ഷിണ കൊല്‍ക്കത്ത മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഭബാനിപൂരില്‍ അന്ന് ബിജെപിയായിരുന്നു മുന്നില്‍. എന്നാല്‍ മമത രണ്ട് തവണ വിജയിച്ചത് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തവണയും തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയിച്ചു.

ഇതെന്താണ് പുലിത്തോലോ..: നവ്യ നായരുടെ പുത്തന്‍ ചിത്രം വൈറല്‍

രണ്ട് പൊതുതിരഞ്ഞെടുപ്പുകളും

2014 ലും 2019 ലും രണ്ട് പൊതുതിരഞ്ഞെടുപ്പുകളും 2011, 2016, 2021 ലെ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളും 2011 ൽ ഒരു ഉപതിരഞ്ഞെടുപ്പും ഉൾപ്പടെ കഴിഞ്ഞ 10 വർഷത്തിനിടെ ആറ് തിരഞ്ഞെടുപ്പുകളാണ് ഭബാനിപൂരില്‍ നടന്നത്. 2019 ല്‍ ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും തൃണമൂലിന് വ്യക്തമായ മേധാവിത്വം നേടാന്‍ സാധിച്ചു. 2021 ലെ തിരഞ്ഞെടുപ്പിൽ, സംസ്ഥാന കാർഷിക മന്ത്രിയായിരുന്ന ശോഭന്ദേബ് ചതോപാധ്യായ, ഭബാനിപൂരിൽ നിന്ന് 29,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.

ഗുജറാത്തി, മാർവാഡി

ഗുജറാത്തി, മാർവാഡി ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ ഞങ്ങൾ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നാണ് മമത ബാനര്‍ജിക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവെച്ച ശോഭന്ദേബ് ചതോപാധ്യായ വ്യക്തമാക്കുന്നത്. വാസ്തവത്തിൽ, കെഎംസി വാർഡ് 70, 74 എന്നീ രണ്ട് വാർഡുകളിൽ മാത്രമാണ് ഞങ്ങൾ 3,500, 450 വോട്ടുകൾക്ക് പിന്നിലായത്. മറ്റ് ആറ് വാർഡുകളിലും ഞങ്ങൾ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊൽക്കത്ത

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ, ദക്ഷിണ കൊൽക്കത്ത മണ്ഡലത്തിലെ എട്ട് നിയമസഭാ സെഗ്മെന്റുകളിൽ ആറിലും ബിജെപി മുന്നിട്ടുനിന്നു, എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അവർ എട്ടിൽ ആറിലും പിന്നിലായിരുന്നു ഇത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ മുന്നേറ്റമാണ്. ബംഗാളിലെ ഗുജറാത്തി, മാർവാഡി വോട്ടർമാർക്കും ഇപ്പോൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വലിയ ഇഷ്ടമാണെന്നും ചതോപാധ്യായ പറയുന്നു.

സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. ബംഗാളി ഇതര വോട്ടർമാർക്കും മമത എന്താണ് ചെയ്തതെന്ന് അറിയാം. പൊതുതിരഞ്ഞെടുപ്പിൽ വ്യത്യസ്ത തരം വികാരങ്ങളായിരിക്കും വോട്ടെടുപ്പിനെ സ്വാധീനിക്കുക പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിയെന്നോ ബംഗാളിയെന്നോ ഭിന്നതയില്ലെന്നും ചതോപാധ്യായ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

English summary
Bhabanipur bypoll: BJP to contest against Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X