Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വേദിയില്‍ വരനെ സഹോദരന്റെ ഭാര്യ ചുംബിച്ചു: വിവാഹം മുടങ്ങി

അലിഗ്ര: പരസ്യമായി ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടി കേരളത്തിനകത്തും പുറത്തും മലയാളികള്‍ തെരുവുകളില്‍ പരസ്പരം ചുംബിച്ച് സമരം ചെയ്യുകയാണ്. ഒരു ചുംബനത്തിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്ന ഈ മലയാളികള്‍ ഒന്ന് ഉത്തര പ്രദേശിലെ അലിഗ്രയില്‍ വരെ വരണം. അവിടെ വെറുമൊരു ചുംബനത്തിന്റെ പേരിലാണ് ഒരു കല്യാണം മുടങ്ങിയത്.

വിവാഹവേദിയില്‍ സഹോദരന്റെ ഭാര്യ വാത്സ്യത്തോടെ വരനെ ഒന്ന് ചുംബിച്ചതാണ് ഒരു വിവാഹം മുടങ്ങാന്‍ കാരണമായത്. ഇത് വെറമൊരു ചുംബനമല്ലെന്നും ആ ചുംബനത്തിന് പിന്നില്‍ മറ്റെന്തോ ഉണ്ടെന്നും ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

wedding

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാതൊരു എതിര്‍പ്പുമില്ലാതെ പ്രണയം വിവാഹ വേദിവരെ എത്തി. വധൂ-വരന്മാര്‍ പരസ്പരം മാല ചാര്‍ത്തിയ സന്തോഷത്തില്‍ വരന്റെ സഹോദരന്റെ ഭാര്യ അദ്ദേഹത്തെ ഒന്ന് ചുംബിച്ചു. തുടര്‍ന്ന് വരനും സഹോദര പത്‌നനിയും ചേര്‍ന്ന് നൃത്തം ചെയ്തു.

ഇതൊക്കെ കണ്ടുനില്‍ക്കുന്ന വധുവിന്റെ വീട്ടുകാര്‍ക്ക് അത്ര രസിച്ചില്ല. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ വീട്ടുകാര്‍ പ്രഖ്യാപിച്ചു. രണ്ടു ഭാഗത്തുനിന്നുള്ള ബന്ധുക്കളും പ്രശ്‌നം ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും സമാധാനത്തിലെത്തിയില്ല.

എന്നിട്ടും വധുവിന്റെ വീട്ടുകാര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. തര്‍ക്കം തീര്‍ത്ത് ഇരുകൂട്ടരും പിരിയുമ്പോള്‍ വരനെ മുറിയില്‍ പൂട്ടിയിട്ടാണ് വധുവിന്റെ ആള്‍ക്കാര്‍ പോയത്. ഒടുവില്‍ ബന്ധുക്കള്‍ വന്ന് തുറന്ന് വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+