കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍.... ഉത്തരാഖണ്ഡ് ഫോര്‍മുല നടപ്പാക്കാന്‍ കോഷിയാരി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനുള്ളത്. ആക്ടിംഗ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് തുടരും. എന്നാല്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനങ്ങളാണ് ഇനി ബിജെപിയുടെ ഭാവി നിര്‍ണയിക്കുക. എന്നാല്‍ സ്പീക്കറുടെ മനസ്സിലിരിപ്പ് എന്താണെന്ന് വ്യക്തമല്ല. പക്ഷേ ബിജെപി ശിവസേന സഖ്യത്തിന് അനുകൂലമാണെന്നാണ് സൂചന.

അതേസമയം കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹം. എന്നാല്‍ ഭഗത് സിംഗ് കോഷിയാരി മുമ്പ് ഉത്തരാഖണ്ഡില്‍ നടപ്പാക്കിയ ഫോര്‍മുല ഇവിടെയും നടപ്പാക്കുമെന്നാണ് സൂചന. കടുത്ത ആര്‍എസ്എസുകാരനായ കോഷിയാരിയില്‍ ബിജെപി വമ്പന്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നുണ്ട്. ഇത് സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ ദിവസങ്ങളും നല്‍കിയേക്കും.

ഗവര്‍ണര്‍ തീരുമാനിക്കും

ഗവര്‍ണര്‍ തീരുമാനിക്കും

ഗവര്‍ണര്‍ക്ക് മുമ്പില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. രാഷ്ട്രപതി ഭരണം വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തസാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. സര്‍ക്കാര്‍ ഉണ്ടാക്കുന്നത് വരെ എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കില്ല. സ്പീക്കറെയും തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം.

അടുത്ത ഘട്ടം ഇങ്ങനെ

അടുത്ത ഘട്ടം ഇങ്ങനെ

ഏറ്റവും വലിയ പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച ശേഷം നിരസിച്ചാല്‍, അടുത്ത വലിയ പാര്‍ട്ടിയെ ക്ഷണിക്കാം. ഇവിടെ ശിവസേനയ്ക്ക് സാധ്യതയുണ്ട്. പിന്നീട് സഖ്യമായുള്ള ഭൂരിപക്ഷം പരിശോധിക്കും. പിന്നീട് പിന്തുണയെ കുറിച്ചും ഗവര്‍ണര്‍ക്ക് പരിശോധിക്കാം. എന്നാല്‍ ഇതിലൊന്നും സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ലെങ്കില്‍, ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. ഭരണഘടനാ സംവിധാനം പരാജയപ്പെട്ടാല്‍ മാത്രമേ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുള്ളൂ. ഇപ്പോഴത്തെ സാഹചര്യം അതിന് സമാനമാണ്.

ഉത്തരാഖണ്ഡ് ഫോര്‍മുല

ഉത്തരാഖണ്ഡ് ഫോര്‍മുല

ബിജെപിയില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ഏറ്റവും മിടുക്കനായ നേതാവായിരുന്നു കോഷിയാരി. അതാണ് മഹാരാഷ്ട്രയിലും നിര്‍ണായകമാകുക. 2007ല്‍ ബിജെപി 34 സീറ്റ് നേടുകയും സ്വതന്ത്രരെ വെച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമയത്താണ് കോഷിയാരിയുടെ പേര് ഉയര്‍ന്ന് വരുന്നത്. ഇതിനിടയില്‍ ബിസി ഖണ്ഡൂരിയുടെ പേരും ഇതിലേക്ക് വന്നു. ഒടുവില്‍ പ്രശ്‌നത്തിലേക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് ഖണ്ഡൂരിയെ അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ആര്‍എസ്എസ് അച്ചടക്കം

ആര്‍എസ്എസ് അച്ചടക്കം

പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദം ഉയരാന്‍ പാടില്ലെന്നും, പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നുമുള്ള ആര്‍എസ്എസ് ശൈലിയുടെ ആചാര്യനാണ് കോഷിയാരി. ഹരീഷ് റാവത്തിന് കീഴില്‍ കോണ്‍ഗ്രസ് കോട്ടയായി മാറിയ ഉത്തരാഖണ്ഡ് ബിജെപി പിടിക്കുന്നതിന് പ്രധാന കാരണം കോഷിയാരിയായിരുന്നു. ശിവസേനയ്ക്ക് ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ കോഷിയാരിയെ സംബന്ധിച്ച് നിസ്സാരമാണ്. അദ്ദേഹം രാഷ്ട്രപതി ഭരണത്തിനുള്ള ശ്രമം വൈകിപ്പിച്ച് ബിജെപി കളമൊരുക്കാനാണ് സാധ്യത.

എംഎല്‍എമാരുടെ റിസോര്‍ട്ട് മാറ്റുന്നു, ഹോട്ടല്‍ റിട്രീറ്റിലേക്ക്, മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍എംഎല്‍എമാരുടെ റിസോര്‍ട്ട് മാറ്റുന്നു, ഹോട്ടല്‍ റിട്രീറ്റിലേക്ക്, മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍

English summary
bhagat singh koshiyari will be crucial for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X