കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയെ മാത്രമല്ല, ഭഗത് സിംഗിനേയും... നാണംകെട്ട ചരിത്രമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്തയ്ക്ക് പുറമേ മറ്റൊരു ആരോപണം കൂടി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങുന്ന രക്തസാക്ഷിയായ ഭഗത് സിംഗിന്റെ കുടുംബത്തേയും രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചിരുന്നു എന്നാണ് ആക്ഷേപം.

1931 ല്‍ 23-ാം വയസ്സിലാണ് ഭഗത് സിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുന്നത്. ഇതിന് ശേഷം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി ഭഗത് സിംഗിന്റെ കൂടുംബത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഇത് തുടര്‍ന്നു പോന്നിരുന്നു എന്നാണ് ആക്ഷേപം.

Bhagat Singh

ഭഗത് സിംഗിന്റെ കുടുംബം തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ മുഴുവന്‍ പുറത്ത് വിടണം എന്ന് ഭഗത് സിംഗിന്റെ മരുമകന്‍ ആയ അഭയ് സിംഗ് സന്ധു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭഗത് സിംഗിന്റെ ഇളയ സഹോദരനായ സര്‍ദാര്‍ കുല്‍ബീര്‍ സിങിന്റെ മകനാണ് സന്ധു.

ഭഗത് സിംഗിന്റെ അമ്മാവനായ സര്‍ദാര്‍ അജിത് സിംഗും സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. ഇദ്ദേഹത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്ത് വിടണം എന്നാണ് ആവശ്യം. കടുംബാംഗങ്ങളുടെ ടെലിഫോണ്‍ സംഭാഷണങ്ങളടക്കം രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയതായി ആക്ഷേപമുണ്ട്.

സമര തീക്ഷ്ണമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നിരവധി സംഘടനകളും വ്യക്തികളും ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്യം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസ് ആണ് അധികാരത്തില്‍ എത്തിയത്. മറ്റ് വീരനായകര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പല ചരിത്രകാരന്‍മാരും ആക്ഷേപം ഉന്നയിക്കുന്നത്.

English summary
Bhagat Singh’s kin say they were snooped on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X