പുരാണഗ്രന്ഥം ഭഗവദ്ഗീത പാഠപുസ്തകത്തിലേക്ക്
ഛണ്ഡീഗഡ്: ഇനി ഭഗവദ്ഗീത എല്ലാവരും അറിഞ്ഞിരിക്കണം. ഹിന്ദു പുരാണഗ്രന്ഥമായ ഭഗവദ്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഹരിയാനയില്‍ പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാരാണ്. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതങ്ങള്‍ പദ്യഭാഗങ്ങളായി ഇനി പാഠപുസ്തകത്തില്‍ എത്തും.
പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങുന്നതോടെ സംസ്ഥാന സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഈ ഭാരതീയ ഇതിഹാസഗ്രന്ഥം ഉള്‍പ്പെടുത്താനാണ് പദ്ധതി. വിദഗ്ദ്ധരുടെ അഭിപ്രായത്തിനുശേഷം ഇതിന്റെ അന്തിമ തീരുമാനം എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി റാം ബിലാസ് ശര്‍മ്മ പറഞ്ഞു.

വിദ്യാഭ്യാസ പണ്ഡിതന്‍മാരുടെ ഒരു സംഘത്തെ രൂപീകരിച്ച് ഭഗവദ്ഗീതയെ പാഠ്യപദ്ധതിയാക്കേണ്ട കാര്യത്തെക്കുറിച്ച് പഠനം നടത്തും. ഭഗവദ്ഗീത പാഠ്യപദ്ധതിയാക്കണമെന്ന് ഇതിനോടകം പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു ഇസഌമിക സംഘടനകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് റാം ബിലാസ് ശര്‍മ്മ വ്യക്തമാക്കി.
സ്‌കൂള്‍ കരിക്കുലത്തില്‍ ഭഗവദ്ഗീത പഠിപ്പിക്കുന്ന കാര്യം ഇതിനുമുന്‍പ് താന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും റാം ബിലാസ് ശര്‍മ്മ പറഞ്ഞു. ഇതിനുവേണ്ടി എല്ലാ പിന്തുണയും നല്‍കും. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദര്‍ശനഗ്രന്ഥം പുതുതലമുറ അറിഞ്ഞിരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications