Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാര്‍ഷ്ട്യമുള്ളവരാകരുത്, വോട്ടര്‍മാരെ ബഹുമാനിക്കുക, എഎപി എംഎല്‍മാരോട് ഭഗവന്ത് മന്നിന്റെ ആദ്യ ഉപദേശം

ദില്ലി: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതിന് പിന്നാലെ എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തി ഭഗവന്ത് മന്‍. എംഎല്‍എമാര്‍ക്ക് പ്രത്യേക ഉപദേശവും അദ്ദേഹം നല്‍കി. ആരും ധാര്‍ഷ്ട്യമുള്ളവരായി മാറരുത്. പാര്‍ട്ടി വോട്ട് ചെയ്യാത്തവര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ എഎപിയുടെ ഓരോ നേതാവും തയ്യാറാവണമെന്നും ഭഗവന്ത് മന്‍ പറഞ്ഞു. നിങ്ങള്‍ പഞ്ചാബികളുടെ എംഎല്‍എമാരാണ്. എല്ലാവര്‍ക്ക് വേണ്ടിയുമാണ് നിങ്ങളുടെ പ്രവര്‍ത്തനം. ഈ ജനങ്ങള്‍ സര്‍ക്കാരിനെയാണ് തിരഞ്ഞെടുത്തത്. അതുകൊണ്ട് എല്ലാവരുടെയും സര്‍ക്കാരായി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ഭഗവന്ത് മന്‍ പറഞ്ഞു.

1

ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരോട് എനിക്ക് പറയാനുള്ളത് ചണ്ഡീഗഡില്‍ മാത്രം നില്‍ക്കരുത്. സര്‍ക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. നിങ്ങളെല്ലാവരും സ്വന്തം മണ്ഡലത്തില്‍ ഉണ്ടാവണം. ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. നമ്മള്‍ വോട്ട് ചെയ്ത സ്ഥലങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്നും മന്‍ ആവശ്യപ്പട്ടു. കഴിഞ്ഞ ദിവസം തന്നെ ഭഗവന്ത് മന്‍ ദില്ലിയിലെത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളുമായിട്ടാണ് ചര്‍ച്ച. ഈ മാസം പതിനാറിനാണ് പഞ്ചാബില്‍ സത്യപ്രതിജ്ഞ.

കെജ്രിവാളിനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഭഗവന്ത് മന്‍ ക്ഷണിച്ചിട്ടുണ്ട്. മന്നിനൊപ്പം ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാഘവ് ഛദ്ദയുമുണ്ടായിരുന്നു. പഞ്ചാബിലെ വിജയത്തില്‍ എഎപി നേതാക്കള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. 92 സീറ്റാണ് പഞ്ചാബില്‍ എഎപി നേതാക്കള്‍ നേടിയത്. പഞ്ചാബില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ് ഭഗവന്ത് മന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തും. അമൃത്സറില്‍ റോഡ് ഷോയും ഒരുക്കും. ജനങ്ങളോട് നന്ദി പറയാനും എഎപിയുടെ വിജയം ആഘോഷിക്കാനുമാണിത്. മുന്‍ സംഗ്രൂര്‍ ജില്ലയിലെ ധുരിയില്‍ നിന്നാണ് വിജയിച്ചത്. 58206 വോട്ടിനായിരുന്നു വിജയം.

നവന്‍ഷഹര്‍ ജില്ലയിലെ ഖാട്കര്‍ കാലനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. ഭഗത് സിംഗിന്റെ ഗ്രാമമാണ് ഇത്. അതേസമയം കോണ്‍ഗ്രസ് സംസ്ഥാനത്താകെ തകര്‍ന്ന് തരിപ്പണമായി. 18 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാനത്തെ തമ്മിലടി കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് ആകെ രണ്ട് സീറ്റാണ് ലഭിച്ചത്. അകാളിദള്‍ മൂന്ന് സീറ്റില്‍ ഒതുങ്ങി. നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും തമ്മിലുള്ള തമ്മിലടിയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ തോല്‍വി അംഗീകരിക്കുന്നുവെന്നാണ് ഇരുവരും പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+