കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെക്കൂട്ടാന്‍ ക്യാപ്റ്റന്‍ മയക്കു മരുന്ന് വിതരണം ചെയ്യുന്നു!! മന്നിന് റിലേ പോയെന്ന് കോണ്‍ഗ്രസ്!

അമരീന്തര്‍ സിങിന്റെ റാലിക്കെത്തിയവര്‍ക്ക് ഭൂക്കി വിതരണം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ആരോപണ പ്രത്യാരോപണങ്ങളും ശക്തമാകുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്തര്‍ സിങിന്റെ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മയക്കു മരുന്ന് വിതരണം ചെയ്തതായാണ് പുതിയ ആരോപണം. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഭഗവന്ത് മന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

bhagavanth mann

റാലിയില്‍ എണ്ണം തികയ്ക്കുന്നതിനായി പുറത്തു നിന്നാണ് ആളുകളെ കൊണ്ടുവന്നതെന്നും മന്‍ ആരോപിക്കുന്നു. എന്നാല്‍ മന്നിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. മദ്യ ലഹരിയിലാണ് മന്‍ ഇതൊക്കെ വിളിച്ച് പറയുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത്തരം ആരോപണങ്ങളിലൂടെ പൊതു സമൂഹത്തിനു മുന്നില്‍ അദ്ദേഹം വിഡ്ഢിയാവുകയാണെന്നും കോണ്‍ഗ്രസ്.

അമരീന്തര്‍ സിങിന്റെ റാലിക്കെത്തിയവര്‍ക്ക് ഭൂക്കി വിതരണം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു വശത്ത് പഞ്ചാബിലെ മയക്കു മരുന്നിനെ കുറിച്ച് പറയുകയും മറ്റൊരു വശത്ത് അതിന് പ്രോത്സാഹനം ചെയ്യുകയുമാണ് അമരീന്തര്‍ സിങെന്നും മന്‍.

ആളുകള്‍ എത്താത്തതു കാരണം അമരീന്തര്‍ സിങ് രണ്ടാമത്തെ റാലി ഉപേക്ഷിച്ചെന്നും മന്‍ പരിഹസിക്കുന്നു. പഞ്ചാബിലെ മയക്കു മരുന്ന് ഉപയോഗത്തിന് കാരണം കോണ്‍ഗ്രസും ബാദല്‍ കുടുംബവുമാണഎന്നും മന്‍.

പരാജയ ഭീതിയാണ് മന്നിനെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ്.

English summary
Aam Aadmi Party blamed the Captain for distributing drugs at the rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X