കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലും കോണ്‍ഗ്രസിനെ തുടച്ചു നീക്കൂമോ ആംആദ്മി; സിദ്ധുവിന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് നേതാവ്

Google Oneindia Malayalam News

ദില്ലി: 1998 മുതലുള്ള 15 വര്‍ഷം ബിജെപി അതിന്‍റെ സര്‍വ്വ ശക്തിയുമെടുത്ത് ശ്രമിച്ചിട്ടും വീഴ്ത്താന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിനെ ദില്ലിയില്‍ അടിയറവ് പറയിച്ചത് ആംആദ്മി പാര്‍ട്ടിയുടെ കടന്നു വരവായിരുന്നു. കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി ദില്ലിയില്‍ ചുവടുറപ്പിച്ച ആംആദ്മി സംസ്ഥാനത്ത് നിന്നും കോണ്‍ഗ്രസിനെ തുടച്ചു നീക്കുന്നതാണ് പിന്നീട് കണ്ടത്.

2013 ല്‍ തുടങ്ങിയ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച 2020 ഓടെ ഏകദേശം പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്നു. ദില്ലിയിലേതിന് സമാനമായി കോണ്‍ഗ്രസിന്‍റെ കയ്യിലുള്ള പഞ്ചാബും പിടിച്ചെടുക്കാനാണ് ആംആദ്മിയുടെ അടുത്ത ലക്ഷ്യം. അതിനായി വ്യത്യസ്തമായ തന്ത്രങ്ങളാണ് അവര്‍ ആവിഷ്കരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ദില്ലി കഴിഞ്ഞാല്‍

ദില്ലി കഴിഞ്ഞാല്‍

രാജ്യത്ത് ദില്ലി കഴിഞ്ഞാല്‍ ആംആദ്മി പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2017 ല്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 117 ല്‍ 19 സീറ്റിലായിരുന്നു ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സഖ്യകക്ഷിയായ ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്ന് സീറ്റുകളും ലഭിച്ചിരുന്നു.

സീറ്റ് നിലയില്‍

സീറ്റ് നിലയില്‍

സീറ്റ് നിലയില്‍ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമതായി എത്താന്‍ കഴിഞ്ഞെങ്കിലും ആംആദ്മിയെ ഒട്ടും തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നില്ല ഇത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 4 ലോക്സഭാ സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയം നേടിയിരുന്നു. നേതൃതലത്തിലുണ്ടായ തര്‍ക്കങ്ങളായിരുന്നു പാര്‍ട്ടിയുടെ പിന്നോട്ട് പോക്കിനുള്ള പ്രധാന കാരണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ അധികാരം പിടിക്കുകയെന്നാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ദില്ലിയിലെന്ന പോലെ കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് സംസ്ഥാനത്ത് ആംആദ്മി തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്.

ബിജെപി വിരുദ്ധ വോട്ടുകള്‍

ബിജെപി വിരുദ്ധ വോട്ടുകള്‍

ബിജെപി വിരുദ്ധ വോട്ടുകള്‍ സ്വാഭാവികമായും തങ്ങളിലേക്ക് എത്തിച്ചേരുമെന്നും ആംആദ്മി പ്രതീക്ഷിക്കുന്നു. എന്‍ഡിഎയില്‍ ശിരോമണി അകാലിദളിനും ബിജെപിക്കും ഇടയിലുള്ള പ്രശ്നങ്ങളും പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ആശങ്ക

ആശങ്ക

കോണ്‍ഗ്രസിനെ സംബന്ധിച്ച് ആംആദ്മിയുടെ നീക്കം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ദില്ലിയിലേത് പോലെ ഒരു തിരിച്ചടി സംസ്ഥാനത്ത് ഉണ്ടാകില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആത്മവിശ്വാസം കൊള്ളുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടായാല്‍ അത് ആംആദ്മിക്ക് നേട്ടമാകും.

നേതാവില്ല

നേതാവില്ല

നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഒന്നരവര്‍ഷത്തോളം സമയം ഉണ്ടെങ്കിലും ഇപ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് ആംആദ്മി പാര്‍ട്ടി. വലിയ ജനസ്വീകാര്യതയുള്ള ഒരു നേതാവ് ഇല്ല എന്നതാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേരിടുന്ന ഇന്നത്തെ പ്രധാന വെല്ലുവിളി. അതിന് പരിഹാരം കാണുക എന്നുള്ളതിനാണ് ആംആദ്മി പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നത്.

സിദ്ധുവിനെ

സിദ്ധുവിനെ

പാര്‍ട്ടിയിലെ പഞ്ചാബിലെ മുഖമായി കോണ്‍ഗ്രസ് നേതാവായ നവജോത് സിങ് സിദ്ധുവിനെയാണ് ആംആദ്മി കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വഴിയാണ് ആംആദ്മി സിദ്ധുവിനെ സമീപിക്കുന്നതെന്നാണ് സൂചന.

സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

സിദ്ധുവുമായി ഔദ്യോഗിക ചര്‍ച്ച ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് ആംആദ്മി നേതാവായ ഭഗവത് മാന്ന അറിയിക്കുന്നത്. എന്നാല്‍ നവജോത് സിദ്ധുവുമായി ചര്‍ച്ച നടത്താനോ പാര്‍ട്ടിയില്‍ ചേരുന്നതോ ആയ സാധ്യതകളെ ഭഗവ് തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്.കൂടാതെ സിദ്ധുവിനെ അദ്ദേഹം ആംആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

വിശ്വസ്തനായ ഒരു വ്യക്തി

വിശ്വസ്തനായ ഒരു വ്യക്തി

'സിദ്ധു വിശ്വസ്തനായ ഒരു വ്യക്തിയാണ്. പഞ്ചാബിനെ സ്നേഹിക്കുകയും സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിക്കും സ്വാഗതം. ഇതുവരെ അദ്ദേഹവുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല'-ഭഗവത് പറഞ്ഞു.

അകല്‍ച്ച

അകല്‍ച്ച

കോണ്‍ഗ്രസ് നേതൃത്വവുമായി, പ്രത്യേകിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള നവജോത് സിദ്ധുവിന്‍റെ അകല്‍ച്ച പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് സിദ്ധുവിനെ ആംആദ്മി സമീപിക്കുന്നതെന്നും ശ്രദ്ധേയമാണ്. സിദ്ധുവിന്‍റെ തുടര്‍ നീക്കങ്ങളെ കോണ്‍ഗ്രസും അതിസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ ക്യാമ്പയ്നര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. സിദ്ധുവിലൂടെ പഞ്ചാബില്‍ ആംആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയാണ് തേടുന്നതെന്ന് വ്യക്തമാണ്. പ്രശാന്ത് കിഷോറിന്‍റെ സാന്നിധ്യമാണ് സിദ്ധുവം ആംആദ്മിയും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമാവുന്നത്.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിദ്ധുവിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് പ്രശാന്ത് കിഷോറായിരുന്നു. അന്ന് സിദ്ധു ആംആദ്മി പാര്‍ട്ടിയുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച്ച സംഘടിപ്പിച്ചു കൊണ്ടായിരുന്നു പ്രശാന്ത് കിഷോര്‍ സിദ്ധുവിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിയൊരുക്കിയത്.

കോണ്‍ഗ്രസ് നേതൃത്വവുമായി

കോണ്‍ഗ്രസ് നേതൃത്വവുമായി

കോണ്‍ഗ്രസ് നേതൃത്വവുമായി, പ്രത്യേകിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള നവജോത് സിദ്ധുവിന്‍റെ അകല്‍ച്ച പരസ്യമായ രഹസ്യമാണ്. അമരീന്ദര്‍ സിങുമായി ഉടക്കിയ വജോത് സിങ് സിദ്ധു നേരത്തെ മന്ത്രിപദവി രാജിവെക്കുകയും ചെയ്തിരുന്നു. മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് കൈമാറേണ്ടിയിരുന്നെങ്കിലും അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായിരുന്നു സിദ്ധു തന്‍റെ രാജി സമര്‍പ്പിച്ചത്. തുടര്‍ന്ന് പാര്‍ട്ടി വേദികളില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷമായിരുന്നു.

 തിരിച്ചു താടാ.. എന്‍റെ സാരിയും പണവും; തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ സ്ഥാനാര്‍ത്ഥിയുടെ പ്രതികാരം തിരിച്ചു താടാ.. എന്‍റെ സാരിയും പണവും; തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ സ്ഥാനാര്‍ത്ഥിയുടെ പ്രതികാരം

 20 ആംമ്പുലന്‍സുകള്‍ തിരിപ്പൂരിലേക്ക് അയച്ചു: ബസിലെ യാത്രക്കാരുടെ പട്ടിക പുറത്തു വിട്ടു 20 ആംമ്പുലന്‍സുകള്‍ തിരിപ്പൂരിലേക്ക് അയച്ചു: ബസിലെ യാത്രക്കാരുടെ പട്ടിക പുറത്തു വിട്ടു

English summary
bhagwant mann say about navjot sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X