കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നിയന്ത്രണം ആര്‍എസ്എസിനല്ല

Google Oneindia Malayalam News

നാഗ്പൂര്‍: എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും ആ സര്‍ക്കാരിനെ നയിന്ത്രിക്കുക. മന്‍മോഹന്‍ സിംഗിന് മേല്‍ സോണിയാ ഗാന്ധിക്ക് ഉണ്ടെന്ന് പറയപ്പെടുന്ന ഒരു റിമോട്ട് കണ്‍ട്രോളിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിനെ ആര്‍ എസ് എസ് ചലിപ്പിക്കുമോ എന്നൊക്കെയായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് ജനാധിപത്യ വാദികളുടെ ആശങ്ക.

എന്നാല്‍ മോദി സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ കൈവശമാണെന്ന വാര്‍ത്തകളെ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് നിഷേധിച്ചു. ആര്‍ എസ് എസ് ഒരു റിമോട്ട് കണ്‍ട്രോളല്ല. രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച് തിരഞ്ഞെടുത്ത സര്‍ക്കാരാണ് എന്‍ ഡി എയുടെത്. അതിന് പൊതുജനങ്ങളില്‍ നിന്നും പിന്തുണയാണ് വേണ്ടത്. - ഭാഗവത് പറഞ്ഞു.

mohan-bhagwat

ആര്‍ എസ് എസാണ് മോദിയെ നിയന്ത്രിക്കുന്നത് എന്ന കോണ്‍ഗ്രസ് ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. നാഗ്പൂരില്‍ ആര്‍ എസ് എസ് പ്രചാരകരുടെ ക്യാംപില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. വെറും പതിനഞ്ച് ദിവസം മാത്രമേ മോദി സര്‍ക്കാരിന് ആയിട്ടുള്ളൂ. എന്നാലും നല്ല ഭരണത്തിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു.

പുതിയ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ട്. ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ആദ്യഘട്ടത്തില്‍ ഈ സര്‍ക്കാര്‍ നല്‍കുന്നത്. ബി ജെ പിയുടെ പ്രചാരണ മുദ്രാവാക്യമായ നല്ല ദിവസങ്ങള്‍ വന്നു എന്നത് അദ്ദേഹം ആവര്‍ത്തിച്ചു. സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം വികസനത്തിനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

English summary
RSS chief Mohan Bhagwat denies being a remote control of Modi Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X