കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കിം ജനതയുടെ താല്‍പര്യങ്ങള്‍ക്കെതിര്... അപകടം പിടിച്ചത്, എന്‍ആര്‍സിയെ തള്ളി ബൂട്ടിയ!!

Google Oneindia Malayalam News

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയ പൗരത്വ ബില്ലിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബെയ്ചുംഗ് ബൂട്ടിയ. എന്‍ആര്‍സി ബില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടം പിടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ ഒരിക്കലും സിക്കിമിന്റെ താല്‍പര്യങ്ങല്‍ക്കൊപ്പമല്ല, അത് സിക്കിം താല്‍പര്യങ്ങള്‍ക്കെതിരാണെന്നും ബൂട്ടിയ ആരോപിച്ചു.

1

കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് എന്‍ആര്‍സി ബില്‍ പാസാക്കിയത്. മുസ്ലീങ്ങള്‍ ഒഴിച്ചുള്ള വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ഇതിനെതിരെ പ്രതിപക്ഷം വന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മുസ്ലീം വിരുദ്ധ ബില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെ പിന്തുണച്ചാണ് ഇപ്പോള്‍ ബൂട്ടിയ രംഗത്തെത്തിയിരിക്കുന്നത്.

പൗരത്വം എന്നത് മതവുമായി ചേര്‍ക്കാന്‍ പാടില്ലാത്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബിജെപിയുടെ സ്ഥിരം വിമര്‍ശകരായ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി ഇടുങ്ങിയ രാഷ്ട്രീയം കളിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം ബംഗാള്‍ ബംഗ്ലാദേശുമായി വളരെ അടുത്ത് കിടക്കുന്നതാണ്. ബംഗാളിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ദീര്‍ഘകാലയളവില്‍ ഇത് സിക്കിമിന് വളരെയധികം ദോഷം ചെയ്യുമെന്നും ബൂട്ടിയ പറഞ്ഞു.

സിക്കിം സര്‍ക്കാരും മറ്റ് ബിജെപി സഖ്യകക്ഷികളും ചേര്‍ന്ന് ഈ ബില്ലിനെ എതിര്‍ക്കുമെന്നാണ് പ്രതീക്ഷിച്ചത്. സിക്കിം ക്രാന്തികാരി മോര്‍ച്ചയും ബിജെപിയും ചേര്‍ന്നാണ് ഇവിടെ ഭരണം നടത്തുന്നത്. തന്റെ പാര്‍ട്ടിയായ ഹാമ്‌റോ സിക്കിം പാര്‍ട്ടി സിക്കിം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ആവശ്യം വന്നാലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതുമെന്നും ബൂട്ടിയ പറഞ്ഞു.

ശബരിമല വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചുശബരിമല വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

English summary
bhaichung bhutia opposes citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X