കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം ബയ്യൂജിയുടെ ആത്മഹത്യ! ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്! എല്ലാത്തിനും പിന്നില്‍ മോഡലായ 25

  • By
Google Oneindia Malayalam News

സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂ മഹാരാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബയ്യൂ മഹാരാജിന്‍റെ സഹപ്രവര്‍ത്തകയായ മോഡലാണ് അദ്ദേഹത്തിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ബയ്യൂ മഹാരാജെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള നിഗമനങ്ങള്‍ക്കിടെയാണ് മരണത്തിന് കാരണക്കാരിയായ ആളെ പോലീസ് കണ്ടെത്തി.വിശദാംശങ്ങളിലേക്ക്

വെടിയുതിര്‍ത്ത് ആത്മഹത്യ

വെടിയുതിര്‍ത്ത് ആത്മഹത്യ

2018 ജൂണ്‍ 12 നാണ് ബയ്യൂ മഹാരാജിനെ സ്വയം നിറ ഒഴിച്ച് ഇന്‍റോറിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്‍ സ്വാധീനമുള്ള ബയ്യുവിന്‍റെ മരണം മധ്യപ്രദേശില്‍ വന്‍ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ബയ്യുവിനെ ആരോ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദ്യം വാദങ്ങള്‍ ഉയര്‍ന്നത്.

പിന്നില്‍ മോഡല്‍

പിന്നില്‍ മോഡല്‍

എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബയ്യുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകയും മോഡലുമായ 25 കാരി പാലക് പുരാണിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക് ബയ്യുവിന്‍റെ പേഴ്സണല്‍ സെക്രട്ടറിയാണ്.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

പാലക്ക് ബയ്യുവിനോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ബയ്യു ഇതിന് തയ്യാറല്ലായിരുന്നു. വിവാഹം കഴിച്ചില്ലേങ്കില്‍ മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെടുമെന്നും പാലക് ബയ്യുവിനോട് പറഞ്ഞിരുന്നു.

വീര്യം കൂടിയ മരുന്നുകള്‍

വീര്യം കൂടിയ മരുന്നുകള്‍

മാനസിക സമ്മര്‍ദ്ദം നിയനത്രിക്കാന്‍ എന്ന പേരില്‍ ബയ്യുവിന് പാലക് വീര്യം കൂടി മരുന്നുകള്‍ നല്‍കിയിരുന്നു. ഇതോടെ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെയാണ് ബയ്യു ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.പാലക്കും ബയ്യുവും നടത്തിയ സ്വകാര്യ സംഭാഷണങ്ങളും ഫോണ്‍ കോളുകളുമെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്.

പരസ്യമോഡല്‍

പരസ്യമോഡല്‍

ആദ്യകാലങ്ങളിൽ പരസ്യചിത്രങ്ങളിലെ മോഡലായി പ്രത്യക്ഷപ്പെട്ടിരുന്ന മഹാരാജ് പിന്നീട് ആത്മീയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. മഹാരാജിന്റെ ആഢംബര ജീവിതം പ്രസിദ്ധമാണ്. വിലകൂടിയവസ്ത്രങ്ങളും ,ആഡംബരവാഹനങ്ങളും, കൊട്ടാരസദൃശ്യമായ ആശ്രമവും,ആഢംബര റിസോർട്ട് വാസവും മഹാരാജിനെ വിവാദ നായകനാക്കിയിരുന്നു.

പ്രമുഖന്‍

പ്രമുഖന്‍

ബിസിനസ്സുകാർ മുതൽ രാഷ്ട്രീയത്തിലെ ഉന്നതൻമാർ വരെ മഹാരാജിന്റെ ശിഷ്യരായിട്ടുണ്ട്. 2012ൽ ലോക് പാൽ ബില്ലിനായുള്ള നിരാഹാരസമരത്തിൽ നിന്നും അണ്ണാ ഹസാരെയെ പിന്തിരിപ്പിക്കാൻ മന്ത്രിമാർ മഹാരാജിന്റെ സഹായം തേടിയിരുന്നു.

English summary
Bhaiyyu Maharaj Shot Himself After Woman Disciple Blackmailed Him With Rape Complaint, Say Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X