Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാർഗവാസ്ത്ര: ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർക്കും; പരീക്ഷണം വിജയം

ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർക്കാന്‍ ശേഷിയുള്ള ഭാർഗവാസ്ത്ര കൗണ്ടർ-ഡ്രോൺ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാൽപൂർ സീവാർഡ് ഫയറിംഗ് റേഞ്ചിലായിരുന്നു സ്വദേശി നിർമ്മിതമായ ഭാർഗവാസ്ത്രയുടെ പരീക്ഷണം. സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് വികസിപ്പിച്ച കൗണ്ടർ-ഡ്രോൺ സംവിധാനത്തിന് ഒന്നിലധികം ഡ്രോണുകളുടെ കൂട്ടത്തോടെ മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കും.

'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി, കുറഞ്ഞ ചെലവിൽ നിർമിച്ച ഈ സംവിധാനത്തില്‍ പ്രധാനമായും 6-10 കിലോമീറ്റർ ദൂരത്തുള്ള ഡ്രോണുകളെ കണ്ടെത്തി 2.5 കിലോമീറ്റർ അകലത്തിൽ നശിപ്പിക്കാനുള്ള ശേഷിയുള്ള റഡാറും ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സെൻസറുകളുമാണ് ഉൾക്കൊള്ളുന്നത്. ആർമി എയർ ഡിഫൻസ് (AAD) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന പരീക്ഷണത്തിൽ, മൂന്ന് റോക്കറ്റ് വിക്ഷേപണങ്ങൾ ഒരു ഡബിൾ സാൽവോ മോഡ് ലക്ഷ്യ എന്നിവ കൃത്യമായി ഭേദിച്ചു.

bargavsshathra-

ഭാർഗവാസ്ത്ര ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക പ്രതിരോധ വ്യവസായത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു. പുതിയ സംവിധാനം പാകിസ്ഥാൻ, ചൈന എന്നിവയിൽ നിന്നുള്ള ഡ്രോൺ ഭീഷണികൾക്കെതിരെ തന്ത്രപരമായ മറുപടിയായി, ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ വലിയ മാറ്റം വരുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ആധുനിക യുദ്ധരംഗത്ത് റിമോട്ട് നിയന്ത്രിത ഡ്രോണുകൾ പ്രധാന ഭീഷണിയായി മാറിയിരിക്കുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു, 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത്, പാകിസ്ഥാൻ സൈന്യം ഇന്ത്യൻ അതിർത്തി ജില്ലകളെയും നഗരങ്ങളെയും ലക്ഷ്യമാക്കി വ്യാപകമായ ഡ്രോണുകൾ പ്രയോഗിച്ചു. എന്നാൽ, ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഈ ഡ്രോണുകളെ കൃത്യമായി തകർത്ത് അതിർത്തി ഗ്രാമങ്ങളെ കാത്തുസൂക്ഷിച്ച് രാജ്യത്തിന്റെ വ്യോമസുരക്ഷാ ശേഷി തെളിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+