കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദിന്റെ റാലിക്ക് ദില്ലി പോലീസ് അനുമതി നിഷേധിച്ചു; രാജ്ഘട്ടിലെ പ്രതിഷേധം മാറ്റിയേക്കും

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയുടെ സംവരണ വിരുദ്ധ ഉത്തരവിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച റാലിക്ക് ദില്ലി പോലീസ് അനുമതി നിഷേധിച്ചു. ചന്ദ്ബാഗില്‍ നിന്ന് രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. ശേഷം രാജ്ഘട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ റാലി നടക്കാനിടയില്ല.

X

അതേസമയം, ഭാരത് ബന്ദിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. ബിഹാറിലെ പട്‌നയില്‍ ജന അധികാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവണ്ടികള്‍ തഞ്ഞു. സംവരണം അനുവദിക്കുക, സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍. ബിഹാറിലെ ഭീംപൂര്‍, രതന്‍പൂര്‍ എന്നിവിടങ്ങളില്‍ ആര്‍ജെഡി, ആര്‍എല്‍എസ്പി പ്രവര്‍ത്തകര്‍ ബന്ദിന് പിന്തുണയര്‍പ്പിച്ച് പ്രകടനം നടത്തി. ഇവിടെയുള്ള പ്രധാന ഹൈവേ സമരക്കാര്‍ തടഞ്ഞു.

ഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെ

ദില്ലിയിലെ ചന്ദ്ബാഗില്‍ സിഎഎക്കെതിരെ ജനങ്ങള്‍ സമരം തുടങ്ങി. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതേസമയം, ദില്ലിയിലെ ജാഫറാബാദില്‍ സിഎഎ വിരുദ്ധ സമരം തുടങ്ങിയ വനിതകള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. മറ്റൊരു ഷാഹീന്‍ബാഗ് സമരത്തിനാണ് ജാഫറാബാദില്‍ കളമൊരുങ്ങിയിരിക്കുന്നത്. ആയിരത്തിലധികം സ്ത്രീകളാണ് ഇവടെ ശനിയാഴ്ച രാത്രി മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ജാഫറാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു. സമരക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.

അവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ലഅവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ല

അതിനിടെ ഷാഹീന്‍ ബാഗ് സമരക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ ഇന്നും ചര്‍ച്ച നടത്തുമെന്നാണ് വിവരം. സമരക്കാരല്ല റോഡ് തടഞ്ഞതെന്നും ദില്ലി പോലീസാണെന്നും മധ്യസ്ഥ സംഘത്തില്‍ നിര്‍ദേശിക്കപ്പെട്ട മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു.

English summary
Bharat Band: Chandrashekhar Azad was denied permisson for march, say police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X